Type Here to Get Search Results !

Bottom Ad

ബേക്കല്‍:ജില്ലയിലെ ഒമ്പതാമത്തെ പോലീസ് സര്‍ക്കിള്‍


കാസര്‍കോട്:(www.evisionnews) ബേക്കല്‍ കേന്ദ്രമായി പുതിയ പോലീസ് സര്‍കിള്‍ ഓഫീസ് നിലവില്‍ വരുന്നതോടെ ഇത് ജില്ലയിലെ എട്ടാമത്തെ പോലീസ് സര്‍ക്കിളായി മാറും . സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശം എന്നതും ബേക്കല്‍ ടൂറിസം പദ്ധതിയുടെ ആസ്ഥാനമെന്ന പരിഗണനയുമാണ് പുതിയ സര്‍ക്കിള്‍ രൂപവത്കരണത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല കാസര്‍കോട്ട് പ്രഖ്യാപിച്ചതാണ് ഈ വിവരം

ബേക്കല്‍, ഹോസ്ദുര്‍ഗ്, അമ്പലത്തറ സ്റ്റേഷനുകള്‍ കൂടിച്ചേര്‍ന്ന ഹോസ്ദുര്‍ഗ് സര്‍ക്കിളിലില്‍ നിന്ന് ബേക്കല്‍ പരിധി പൂര്‍ണ്ണമായും ഹോസ്ദുര്‍ഗ്, അമ്പലത്തറ സ്റ്റേഷനുകളുടെ ചിലഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് ബേക്കല്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. വെള്ളരിക്കുണ്ട്, നീലേശ്വരം , ഹോസ്ദുര്‍ഗ്, ആദൂര്‍, കാസര്‍കോട്, കുമ്പള, വിദ്യാനഗര്‍, കോസ്റ്റല്‍ എന്നീ എട്ട് സര്‍ക്കിളുകളാണ് നിലവിലുള്ളത്. ഇതില്‍ തളങ്കരയിലെ കോസ്റ്റല്‍ സ്‌റ്റേഷന് പുറമെ കുമ്പളയിലും തൃക്കരിപ്പൂരിലും പുതിയ കോസ്റ്റ്ല്‍ സര്‍ക്കിളും ഉടന്‍ നിലവില്‍വരും

Post a Comment

0 Comments

Top Post Ad

Below Post Ad