കാസര്‍കോട്:(www.evisionnews.in) ബി.ജെ.പി യെന്നാല്‍ ആര്‍.എസ്.എസ് തന്നെയാണെന്ന് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. കാസര്‍കോട് പ്രസിക്ലബ്ബില്‍ മിറ്റ്ദ പ്രസ് പരിപാടിയിലാണ് കുമ്മനം അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം ആര്‍.എസ്.എസിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് ഉറപ്പിച്ചു പറഞ്ഞത്. ബി.ജെ.പിയെ പണ്ട് മുതല്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇത്തവണ അക്കൗണ്ട് തുറന്നില്ലെങ്കില്‍ സംസ്ഥാന പ്രസിഡണ്ട് പദവിയില്‍ നിന്നു് രാജിവെക്കുമോയെന്ന് ചോദ്യത്തിന് മറുപടി പറയാതെ കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞുമാറി.
ബുധനാഴ്ച ഉപ്പളയില്‍ നിന്നാരംഭിക്കുന്ന വിമോചനയാത്രക്ക് മുമ്പ് കാസര്‍കോട് പ്രസ്‌ക്ലബ്ബ് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമോചന യാത്ര കേരളത്തെ തൊട്ടുണര്‍ത്തുമെന്നും ഈ യാത്ര എല്‍.ഡി.എഫും-യു.ഡി.എഫും നടത്തുന്ന ആവര്‍ത്തന വിരസത നിറഞ്ഞ പരിപാടിയല്ലെന്നും കുമ്മനം പറഞ്ഞു.ഇടത്-വലത് മുന്നണി ഭരണം കേരളത്തെ സമൂലമായി വിഷലിപ്തമാക്കി.വികസന രംഗത്ത് മുരടിപ്പുമാത്രമാണ്. സമസ്ത രംഗത്തും കേരളം നടുവൊടിഞ്ഞ് കിടക്കുകയാണ്.
പിണറായി വിജയന്റെ നിഷേധാത്മക രാഷ്ട്രിയമാണ് . കോണ്‍ഗ്രസും സി.പി.എമ്മും തുടരുന്നത് തേജോവധത്തിന്റെ രാഷ്ട്രിയമാണ്.വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി ഇപ്പോള്‍ കൂട്ടായ്മ മാത്രമാണ്.സഖ്യമില്ല.ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും - യു.ഡി.എഫും നീക്കും തുടങ്ങിയതായും കുമ്മനം പറഞ്ഞു.
ശബരിമലയിലെ സ്ത്രി പ്രവേശനത്തെ സംബന്ധിച്ച് സംവാദം ഉയരുന്നതില്‍ സന്തോഷമുണ്ട്.എന്നാലിത് ആരോഗ്യപരമായിരിക്കണം. അടുത്ത് തന്നെ മുസ്ലിം മതമേലധ്യക്ഷനുമായി ചര്‍ച്ചയും കൂടിയാലോചനയും നടത്തുമെന്ന് കുമ്മനം പറഞ്ഞു
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല.അതേ സമയം പാര്‍ട്ടിയുടെ തൂരുമാനത്തിന് വഴങ്ങുക തന്നെ ചെയ്യും.
പ്രസ്‌ക്ലബ്ബില്‍ വൈസ്.പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷനായിരുന്നു.സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു.
Post a Comment
0 Comments