Type Here to Get Search Results !

Bottom Ad

വെള്ള വയറന്‍ കടല്‍പരുന്ത് സംരക്ഷണവും പക്ഷി നിരീക്ഷണവും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി


കാസര്‍കോട്.:(www.evisionnews.in)വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കാസര്‍കോട് ഡിവിഷന്റെ ബഡ്ഡിംഗ് ബേര്‍ഡ്‌സ് ഇനീഷ്യേറ്റീവ് പരിപാടിയുടെ ഭാഗമായി വെള്ളവയറന്‍ കടല്‍പരുന്ത് സംരക്ഷണവും പക്ഷി നിരീക്ഷണവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ള ജില്ലയിലെ വിവിധ സ്‌കൂളുകളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായാണ് വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ ക്ലാസ്സ് സംഘടിപ്പിച്ചത്. ലോകമെമ്പാടും കാണപ്പെട്ടിരുന്ന വെള്ളവയറന്‍ കടല്‍ പരുന്ത് വംശനാശ ഭീഷണിയിലാണ്. കേരളത്തില്‍ മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള സ്ഥലത്താണ് നിലവില്‍ വെള്ളവയറന്‍ കടല്‍ പരുന്തിനെ കണ്ടുവരുന്നത്. ജില്ലയില്‍ വെളളവയറന്‍ പരുന്തിന്റെ 20 കൂടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആവാസ വ്യവസ്ഥയുടെ ആരോഗ്യ സൂചകമായ പക്ഷികളുടെ വംശനാശ ഭീഷണി ഗുരുതര പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചുവരുത്തുക. കുട്ടികളില്‍ പക്ഷി നിരീക്ഷണ പാടവം വളര്‍ത്തിയെടുത്ത് പക്ഷി സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ് ക്ലാസ്സ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി അസി: ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ഷജ്‌ന അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.പി. ഇംതിയാസ് മുഖ്യാതിഥിയായിരുന്നു. ശശിധരന്‍ മനേക്കര ക്ലാസ്സെടുത്തു. സോഷ്യല്‍ ഫോറസ്ട്രി ഹോസ്ദുര്‍ഗ്ഗ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വിനു സംസാരിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി. പ്രദീപ് സ്വാഗതവും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad