Type Here to Get Search Results !

Bottom Ad

ആശങ്കകൾ നീങ്ങി ; മെഡിക്കല്‍ കോളേജ് പ്രവൃത്തി 28 ന് തുടങ്ങും


കാസര്‍കോട്:(www.evisionnews.in)ബദിയഡുക്ക ഉക്കിനടുക്കയില്‍ ആരംഭിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സംബന്ധിച്ച ആശങ്കകള്‍ നീങ്ങി .ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉക്കിനടുക്കയിലെ 60 ഏക്കര്‍ സ്ഥലത്താണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത്. മെഡിക്കല്‍ കോളേജിന് വേണ്ടി സ്ഥലമേറ്റെടുത്ത് മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപനം നിര്‍വ്വഹിച്ച കോളേജിന്റെ നിര്‍മ്മാണ് പ്രവൃത്തികള്‍ ഒച്ചിന്റെ വേഗതയില്‍ നീങ്ങിയത് ജനങ്ങളിലാകെ ആശങ്കകളും നിരാശകളും പടര്‍ത്തുകയും ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്ന് വരികയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലക്കാകെ സാന്ത്വനം പകരേണ്ട ഈ സ്ഥാപനത്തെ മുളയിലേ നുള്ളിക്കളയാന്‍ സ്ഥാപിത ശക്തികള്‍ കുല്‍സിത നീക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഇതിനെ പ്രതിരോധിച്ചത് മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചുള്ള ഇ-വിഷന്‍ ന്യൂസിന്റെ ശക്തമായ സാമൂഹ്യ ഇടപെടലായിരുന്നു.മെഡിക്കല്‍ കോളേജിന് വേണ്ടി ജനങ്ങളുടെ വികാരങ്ങള്‍ വിവിധ തലത്തിലുള്ള ജനനേതാക്കളുമായി സംവദിച്ച് ഒപ്പിയെടുത്ത് മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിളക്കുന്നതാരെന്ന് ചോദ്യവുമയര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ അധികാര കേന്ദ്രങ്ങളുടെ കണ്ണ് തുറക്കുന്നതിന് വഴിവിളക്കായി. ഉക്കിനടുക്കയിലും ബദിയഡുക്കയിലും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടിലും തലസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന് മുന്നിലും നടന്ന പ്രക്ഷേഭസമരങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സ് ഇ-വിഷന്‍ ന്യൂസായിരുന്നു.
മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തി ഈ മാസം 28 ന് തുടങ്ങുമെന്നാണ് ശനിയാഴ്ച പുറത്തിറങ്ങിയ സര്‍കാര്‍ പത്രക്കുറിപ്പ് പറയുന്നത്.നിര്‍മ്മാണത്തിനാവശ്യമായ ഫണ്ടിന്റെ ആദ്യ ഗഡുവായ 7.30 കോടി രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ കൈമാറി.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കിറ്റ്‌കോ എഞ്ചിനീയര്‍ ഉണ്ണി അവറു ആണ് കളക്ടറില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങിയത്. അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ആയിരിക്കും ഒന്നാം ഘട്ടത്തില്‍ തുടങ്ങുക. പ്രവര്‍ത്തിക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ വൈദ്യുതി, ജലവിതരണ തുടങ്ങിയ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ ഡി എം എച്ച് ദിനേശന്‍, മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ: പി ജി ആര്‍ പിളള, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം സി വിമല്‍രാജ്, ഫൈനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ ആണ് ചുക്കാന്‍ പിടിക്കുന്നത്. 
കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഗേള്‍സ് ഹോസ്റ്റല്‍, ബോയ്‌സ് ഹോസ്റ്റല്‍, ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നേഴ്‌സ് ഹോസ്റ്റല്‍, ഓഡിറ്റോറിയം, എക്‌സാമിനേഷന്‍ ആന്റ് ലക്ചറല്‍ ഹാള്‍, ലൈബ്രറി, വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. പദ്ധതിക്ക് നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. 385 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 288 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മെഡിക്കല്‍ കോളേജും ആശുപത്രിയും വെവ്വേറെ ബ്ലോക്കുകളിലായാണ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ 300 കിടക്കകളുളള ആശുപത്രി പിന്നീട് 500 കിടക്കകളായി ഉയര്‍ത്തും. ആശുപത്രിയും കോളേജും വൈദ്യുതി സബ്‌സ്റ്റേഷനും ഉള്‍പ്പെടെ 16 പ്രധാന വിഭാഗങ്ങള്‍ ഇവിടെ ഉണ്ടാകും.

Post a Comment

0 Comments

Top Post Ad

Below Post Ad