Type Here to Get Search Results !

Bottom Ad

ബാര്‍കോഴയില്‍ കുടുങ്ങി മന്ത്രി ബാബു രാജിവെച്ചു




കൊച്ചി .എക്‌സൈസ് മന്ത്രി കെ.ബാബു വാക്കുപാലിച്ചു.സംസ്ഥാന രാഷ്ട്രിയത്തെ ഇളക്കിമറിച്ച് കൊണ്ടിരിക്കുന്ന ബാര്‍ക്കോഴകേസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ബാബു ശനിയാഴ്ച മന്ത്രിസഭയില്‍ നിന്ന് തന്റെ രാജി പ്രഖ്യാപിച്ചത്.ബാര്‍കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് ബാബു പടിയിറങ്ങുന്നത്.എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത് പത്രസമ്മേളനത്തിലാണ് രാജിപ്രഖ്യാപിച്ചത്.

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി രാജിവെച്ചശേഷം ഇതേകേസില്‍ സ്ഥാനം വിട്ടൊഴിയേണ്ടി വന്ന രണ്ടാമത്തെ മന്ത്രിസഭാഗം കൂടിയാണ് ഇദ്ദേഹം.

തൃശൂര്‍ കോടതി പരാമാര്‍ശം പുറത്ത്‌വന്നതിനുശേഷം കോച്ചിയിലുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ മന്ത്രി ബാബുവിനെതിരെ കോടതി നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്നും രാജിവെക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞതോടെയാണ് ബാബുവിന്റെ രാജിക്ക് വഴിതുറന്നത്.ഇതിന് സുധീരന്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും നേടിയതായാണ് വിവരം.

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.സി. ജോസിന്റെ നിര്യാണത്തെ തുടര്‍ന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം കൊച്ചിയില്‍ തന്നെയുണ്ടായിരുന്നു.മന്ത്രി മാണിക്കെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച പരാമര്‍ശത്തിന് സമാനമായി ബാര്‍കോഴ കേസില്‍ തനിക്കെതിരെ കോടതി പരാമര്‍ശമുണ്ടായാല്‍ ആ നിമിഷം താന്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ബാബു നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആവാക്ക് പാലിക്കുകയായിരുന്നു മന്ത്രി ബാബു.സംസ്ഥാന കോണ്‍ഗ്രസിലെ എ. വിഭാഗത്തിന്റെ കരുത്തനായ നേതാവാണ് ബാബു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറ്റ വിശ്വസ്ഥനുമാണ്.കേരളം കാത്തിരുന്ന കൊച്ചി മെട്രോറെയില്‍ ട്രാക്കിലേറിയതിന്റെ അതേ ദിവസം തന്നെയാണ് മന്ത്രിസഭയിലെ ട്രാക്ക് തെറ്റി കെ.ബാബു വീണതെന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുര്‍വിധിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad