Type Here to Get Search Results !

Bottom Ad

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ്


കാസര്‍കോട് (www.evisionnews.in): വധശ്രമമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അണങ്കൂര്‍ കൊല്ലമ്പാടിയിലെ സത്താര്‍ എന്ന ധാരാവി സത്താറിനെ കാപ്പ ചുമത്തി കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. 

2015 നവംബര്‍ 21ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപം എസ്.ഐ. അജിത് കുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും 2011 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസിലും പ്രതിയാണ് സത്താര്‍.

2011 ഫെബ്രുവരിയില്‍ റിമാണ്ടിലായിരിക്കെ കാസര്‍കോട് സബ്ജയിലില്‍ വാര്‍ഡനെ അക്രമിച്ച കേസിലും 2015 ജനുവരി രണ്ടിന് ചട്ടഞ്ചാല്‍ മുണ്ടോളിലെ കാശിഫ് ജാവിദിനെ വധിക്കാന്‍ ശ്രമിച്ച കേസിലും അണങ്കൂരിലെ ഫൈസലിനെ അക്രമിച്ച കേസിലും പ്രതിയാണ് ധാരാവി സത്താറെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod-news-anangoor-case-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad