Type Here to Get Search Results !

Bottom Ad

രാജ്യത്തിന്റെ വികസന നേട്ടങ്ങളുടെ അടിത്തറ മതേതരത്വവും ജനാധിപത്യവും: അനൂപ് ജേക്കബ്

evisionnews

കാസര്‍കോട്:(www.evisionnews.in)ഭരണഘടനാനുസൃതമായി ജനാധിപത്യമൂല്യങ്ങളും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇന്ത്യ വികസന നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് എതിരാണ്. ശാസ്ത്രസാങ്കേതിക രംഗത്തും വിവര സാങ്കേതിക വിദ്യയിലും ഉള്‍പ്പെടെ രാജ്യം വികസന മുന്നേറ്റം നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിനാലാണ്.

സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചതിനാല്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായി. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ റെയില്‍വേ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. സാധാരണക്കാര്‍ക്ക് വികസനത്തിന്റെയും ക്ഷേമപദ്ധതികളുടെയും ഗുണഫലമെത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി ചായിന്റടി(കാസര്‍കോട്), എം ഗൗരി(കാഞ്ഞങ്ങാട്) , സബ് കളക്ടര്‍ മൃണ്‍മയി ജോഷി, എ ഡി എം എച്ച് ദിനേശന്‍, ടൂറിസം വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ശശിധര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, റവന്യു-പോലീസ് ഉദ്യോഗസ്ഥര്‍, സ്വാതന്ത്ര്യ സമരസേനാനി ക്യാപ്ടന്‍ കെ എം കെ നമ്പ്യാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. എം സി റെജില്‍, എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പുനായര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട് വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാജേക്കബ്, മക്കളായ ടി എം ജേക്കബ്, ലാറ ജേക്കബ് എന്നിവരും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. 

67 -മത് റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായാണ് ആചരിച്ചത്. ജില്ലാ സായുധസേന, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, എന്‍ സി സി സീനിയര്‍, ജൂനിയര്‍ ഡിവിഷന്‍ നേവല്‍ വിംഗ്, ജൂനിയര്‍ റെഡ്‌ക്രോസ്സ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവയുടെ പ്ലാറ്റിയൂണുകള്‍ പരേഡില്‍ അണിനിരന്നു. കാസര്‍കോട് ഗവ.കോളേജ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ-ഒന്ന്,കേന്ദ്രീയ വിദ്യാലയ-രണ്ട് കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌ക്കൂള്‍, ചിന്മയാ വിദ്യാലയ, എം ആര്‍ എസ് പരവനടുക്കം, 97 ബേക്കല്‍ റോവേഴ്‌സ്, 142 റേഞ്ചേഴ്‌സ്,കാസര്‍കോട്, കുഞ്ചത്തൂര്‍, ചായ്യോത്ത്, ബല്ല ഈസ്റ്റ് ,പാക്കം, കൊടക്കാട് എന്നിവിടങ്ങളിലെ ഗവ ഹയര്‍സെക്കണ്ടറിസ്‌ക്കുളുകള്‍ എന്നിവയുടെ വിവിധ പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു.

പോലീസില്‍ ജില്ലാ സായുധസേനയും സീനിയര്‍ എന്‍ സി സി വിഭാഗത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞ

ങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളും സ്‌കൗട്ട്‌സില്‍ കാസര്‍കോട് കേന്ദ്രീയ വിദ്യാലയ രണ്ടും ഗൈഡ്‌സ് വിഭാഗത്തില്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ കൊടക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളും ജൂനിയര്‍ റെഡ്‌ക്രോസ് വിഭാഗത്തില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പാക്കവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി അനൂപ് ജേക്കബ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേന്ദ്രീയ വിദ്യാലയ സംഘതന്‍ മികച്ച അധ്യാപകനായി തെരെഞ്ഞെടുത്ത സി പി സി ആര്‍ ഐ കേന്ദ്രീയ വിദ്യാലയ ഒന്നിലെ പി ബാബുരാജിന് മന്ത്രി ചടങ്ങില്‍ പുരസ്‌കാരം നല്‍കി. 

മധ്യപ്രദേശില്‍ ടെന്നീസ് വോളി ദേശീയ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അനിതാ സെബാസ്റ്റ്യന്‍ ഗാന്ധിപീസ് മിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടന സംഘത്തിലേക്ക് തെരെഞ്ഞെടുത്ത ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഭിജിത്ത് കെ നായര്‍ റവന്യൂ വകുപ്പ് ആദരിച്ച ഖാദര്‍ ചേരങ്കൈ എന്നിവര്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.

പെരിയ ജവഹര്‍ നവോദയ വിദ്യാലയ, പരവനടുക്കം മാതൃക സഹവാസ വിദ്യാലയം, കുഡ്‌ലു ചൈതന്യ വിദ്യാലയ, കുടുംബശ്രീ മിഷന്‍ ചെമ്മനാട് എന്നിവര്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

keywords :republic-day-celebration-anoop-jacob

Post a Comment

0 Comments

Top Post Ad

Below Post Ad