Type Here to Get Search Results !

Bottom Ad

തന്‍ബീറുല്‍ ഇസ്ലാം സാധു സംരക്ഷണ സംഘം ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി


മുളിയാര്‍:(www.evisionnews.in) സാമ്പത്തിക പരാധീനതയാല്‍ ദുരിതവുമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പകര്‍ന്നു നല്‍കി മധൂര്‍ പാറക്കെട്ട് തന്‍ബീറുല്‍ ഇസ്ലാം സാധു സംരക്ഷണ സംഘം മാതൃകയാകുന്നു.
രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുന്ന സംഘം ഇതിനകം വീട് നിര്‍മ്മാണത്തിനും വിവാഹത്തിനുമായി നിരവധി പേര്‍ക്കാണ് സഹായം നല്‍കിയിട്ടുള്ളത്. മുളിയാര്‍ പഞ്ചായത്തിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് അനുവദിച്ചു ഭക്ഷ്യധാന്യ കിറ്റുകള്‍ സംഘം ജനറല്‍ സെക്രട്ടറി ശിഹാബ് പാറക്കെട്ട് പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവാകരറൈ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, സ്റ്റാഫ് നഴ്‌സ് പ്രിയ, സംഘം ഭാരവാഹികളായ ഗഫൂര്‍ പാറക്കെട്ട്, സി.സെഡ്.നിസാര്‍, മുത്തലിബ് പാറക്കെട്ട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad