Type Here to Get Search Results !

Bottom Ad

നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് : മുസ്ലീം സമൂഹത്തെ പിന്തുണച്ച് സുക്കര്‍ബര്‍ഗ്


വാഷിങ്ടണ്‍: (www.evisionnews.in) മുസ്ലീം സമൂഹത്തെ പിന്തുണച്ച് ഫേസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക് സുക്കര്‍ബര്‍ഗ്. ലോകത്തെ മുസ്ലീം ജനതയ്ക്ക് എല്ലാ വിധ പിന്തുണയും താന്‍ നല്‍കുന്നതായി സുക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലീങ്ങള്‍ യു.എന്നിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായും തടയണമെന്ന അമേരിക്കന്‍ റിപ്പബ്ലിക്കന്‍സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു സുക്കര്‍ബര്‍ഗ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ ലോകത്തെ എല്ലാ മുസ്ലീങ്ങളേയും താന്‍ പിന്തുണയ്ക്കുന്നതായി സുക്കര്‍ബര്‍ഗ് പറഞ്ഞത്. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം ജനത എത്രത്തോളം ഭയപ്പാടിലാണ് ജീവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാം. ഒരു ജൂതനെന്ന നിലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നില്‍ക്കണമെന്നാണ് തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചത്. ആക്രമണം ഇന്ന് തങ്ങള്‍ക്കെതിരെ അല്ലെങ്കിലും നാളെ എല്ലാവരുടേയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി അത് മാറും. മുസ്ലീംവിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും ഇവിടേക്ക് സ്വാഗതം. നിങ്ങളുടെ അവകാശത്തിനായി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് സമാധാനപരമായ ഒരു അന്തരീക്ഷം നല്‍കേണ്ടതും ഞങ്ങളുടെ കടമയാണ്. നമ്മള്‍ പ്രതീക്ഷ കൈവിടരുത്. ലോകത്തെ എല്ലാ ജനതയ്ക്കും വേണ്ടി നല്ലൊരു ലോകം നമുക്ക് കെട്ടിപ്പടുക്കാം- സുക്കര്‍ബര്‍ഗ് കുറിപ്പില്‍ പറയുന്നു. മുസ്ലീങ്ങള്‍ യു.എസിലേക്ക് പ്രവേശിക്കുന്നത്പൂര്‍ണമായും വിലക്കണമെന്നും യു.എസിലുള്ള മുസ്ലീം ജനസംഖ്യയിലെ വലിയൊരു ശതമാനം പേരും യു.എസ് ജനതയോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവരുമാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും നേരിട്ടിരുന്നു. 

Keywords: zucker-burg-supports-muslims-

Post a Comment

0 Comments

Top Post Ad

Below Post Ad