Type Here to Get Search Results !

Bottom Ad

പശ്ചിമഘട്ട വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കാസര്‍കോട്:(www.evisionnews.in)പശ്ചിമഘട്ട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന മണ്ണ്, ജല സംരക്ഷണ കാര്‍ഷിക വികസന പദ്ധതികള്‍ ഊര്‍ജിതമാക്കാന്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ പശ്ചിമഘട്ട വികസന സമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി പദ്ധതികള്‍ വിശദീകരിച്ചു. പഞ്ചായത്ത് ഭരണസമിതികള്‍ യോഗം ചേര്‍്ന്ന പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. 28 പദ്ധതികളാണ് ജില്ലയില്‍ പശ്ചിമഘട്ട വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നത്. 10.55കോടി രൂപയാണ് പദ്ധതികള്‍ക്ക് വകയിരുത്തിയിട്ടുള്ളത്. ഇതില്‍നാലെണ്ണം പൂര്‍ത്തിയായി. ഈ വര്‍ഷം തുക വകയിരുത്തിയിരുന്നില്ല. തയ്യേനി, എണ്ണപ്പാറ, പെരുംതടി, മലാങ്കടവ് പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. 

ഈസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി, ബളാല്‍, കോടോം-ബേളൂര്‍, കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി, പനത്തടി, മടിക്കൈ, ബളാല്‍, പുല്ലൂര്‍ പെരിയ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അവസാനഘട്ടത്തിലുള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അവശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശാരദ എസ് നായര്‍ (പുല്ലൂര്‍ പെരിയ) എ വിധുബാല(കിനാനൂര്‍ കരിന്തളം) പ്രസീത രാജന്‍(വെസ്റ്റ് എളേരി) സി പ്രഭാകരന്‍ (മടിക്കൈ), പി ജി മോഹനന്‍ (പനത്തടി), ഫിലോമിന ജോണി (ഈസ്റ്റ് എളേരി)കള്ളാര്‍ വൈസ്പ്രസിഡണ്ട് ടികെ നാരായണന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, കൃഷി ഓഫീസര്‍മാര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad