Type Here to Get Search Results !

Bottom Ad

തൊഴിലുറപ്പ് പദ്ധതി ഊര്‍ജിത പങ്കാളിത്ത ആസൂത്രണ പ്രക്രിയയില്‍ പരപ്പ ,കാഞ്ഞങ്ങാട് ബ്ലോക്കു പഞ്ചായത്തുകള്‍

കാസര്‍കോട്:(www.evisionnews.in) മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനും സമഗ്ര ഗ്രാമീണ വികസനപദ്ധതി തയ്യാറാക്കുന്നതിനുമായി ഊര്‍ജിത പങ്കാളിത്ത ആസൂത്രണപ്രക്രിയ പരപ്പ, കാഞ്ഞങ്ങാട് ബ്ലോക്കു പഞ്ചായത്തുകളില്‍ നടപ്പാക്കുന്നു. ഈ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍വ്വേ നടത്താന്‍ വീടുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമീണര്‍ യഥാര്‍ഥ വസ്തുതകള്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും സര്‍വേയ്ക്ക് എല്ലാവിധ സഹായസഹകരണവും നല്‍കണം. ഇതിനായി ഡിസംബര്‍15ന്ഈ ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വിളംബര ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കണം. മൈക്ക് പ്രചാരണം, ചുമരെഴുത്തുകള്‍ നോട്ടീസ് വിതരണം, കലാജാഥകള്‍ വിളംബരജാഥ എന്നിവയും പ്രചാരണത്തിന് ഉപയോഗിക്കാം. ദേശീയഗ്രാമീണ ഉപജീവനമിഷന്റെ സ്വയം തൊഴില്‍പരിശീലനപദ്ധതികള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്നതിനും ഐ എ വൈ പോലുള്ള ഭവനപദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ദേശീയ സാമൂഹികസുരക്ഷാ പദ്ധതികള്‍ കൂടുതല്‍ നന്നായി നടപ്പിലാക്കുതിനും അതുവഴി സമഗ്ര വികസനപദ്ധതി തയ്യാറാക്കുതിനുമാണ് ഊര്‍ജിത പങ്കാളിത്ത ആസൂത്രണപ്രക്രിയ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad