Type Here to Get Search Results !

Bottom Ad

അമേരിക്കയില്‍ മുസ്‌ലീങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കണം: ഡൊണാള്‍ഡ് ഡ്രംപ്


വാഷിങ്ടണ്‍: (www.evisionnews.in) മുസ്‌ലീങ്ങള്‍ യു.എസിലേക്ക് കടക്കുന്നത് നിരോധിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. സൗത്ത് കരോലിനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന വെടിവെപ്പിനു പിന്നില്‍ രണ്ട് മുസ്‌ലിം തീവ്രവാദികളാണെന്നാണ് എഫ്.ബി.ഐ പറഞ്ഞതിനു പിന്നാലെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനവുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നത്.

‘ നമുക്ക് മുമ്പില്‍ മറ്റുമാര്‍ഗമില്ല, കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 11 സംഭവങ്ങള്‍ ആവര്‍ത്തിക്കും’ അദ്ദേഹം പറഞ്ഞു. എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് രാജ്യത്തെ ജനപ്രതിനിധികള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതുവരെ യു.എസില്‍ മുസ്‌ലീങ്ങള്‍ പ്രവേശിക്കരുത് എന്നാണ് ട്രംപ് പറഞ്ഞത്.

‘മുസ്‌ലിം നിരോധനം’ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിര്‍ദേശമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ‘മുസ്‌ലീങ്ങളെ ഞാനിഷ്ടപ്പെടുന്നു’ എന്നു പ്രഖ്യാപിച്ച ട്രംപ് പാരിസ് ഭീകരാക്രമണത്തിനുശേഷമാണ് മുസ്‌ലീങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നത്.

അമേരിക്കയിലെ മുസ്‌ലീങ്ങളെ നിരീക്ഷിക്കാന്‍ ഡാറ്റാബേസ് ആവശ്യമാണെന്നു പറഞ്ഞ അദ്ദേഹം 9/11ന് ന്യൂ ജേഴ്‌സിയില്‍ ആയിരക്കണക്കിനു മുസ്‌ലീങ്ങള്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന വിശ്വാസയോഗ്യമല്ലാത്ത പ്രചരണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

പള്ളികള്‍ക്കു ചുറ്റും നിരീക്ഷണ സംവിധാനം കൊണ്ടുവരണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമാക്കി അദ്ദേഹത്തിന്റെ എതിരാളികള്‍ ഈ പരാമര്‍ശത്തെ ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം അദ്ദേഹത്തിനെ അനുകൂലിക്കുന്ന പലരും ഈ അഭിപ്രായ പ്രകടനത്തില്‍ ഏറെ ആഹ്ലാദം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലീങ്ങളുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാക്കാനാവില്ലെന്നും അതിനാല്‍ അവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് സൗത്ത് കലോലിനയിലെ ചാര്‍ലി മാര്‍സ്‌കയെന്നയാള്‍ ട്രംപിനെ പിന്തുണക്കുന്നത്.

Keywords: washinton-donald-dramp

Post a Comment

0 Comments

Top Post Ad

Below Post Ad