Type Here to Get Search Results !

Bottom Ad

ത്വിഫ്ല്‍ ട്രൈനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

evisionnews

തളങ്കര: (www.evisionnews.in)മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ ത്വിഫ്ല്‍ ട്രൈനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. നിലവില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കുന്ന അമ്പതോളം പേര്‍ക്കാണ് അഡ്മിഷന്‍ നല്‍കുക. ലൈഫ് സ്‌കില്‍ എജ്യുക്കേഷന്‍, ലീഡര്‍ഷിപ്പ് & എക്‌സാം ട്രൈനിംഗ്, ലാംഗ്വേജ് ട്രൈനിംഗ്, ഇന്ററാക്ഷന്‍ സ്‌കില്‍സ്, പഠന യാത്ര തുടങ്ങിയവയടങ്ങുന്ന ഇരുപത്തഞ്ചോളം ക്ലാസുകളാണ് ട്രൈനിംഗിന്റെ ഭാഗമായി ഉണ്ടാവുക. എസ്. എസ്. എല്‍. സി പൂര്‍ത്തിയാകുന്നതോടെ ട്രൈനിംഗ് ലഭിച്ച ഓരോ വിദ്യാര്‍ത്ഥിക്കും തന്റെ ഇന്റലിജന്‍സിനും ആറ്റിറ്റിയൂഡിനും അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ സാധിക്കും. തുടര്‍ന്നും കൃത്യമായ കരിയര്‍ ഗൈഡന്‍സ് ലഭിക്കും. റജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9633949443, 9497119443, അവസാന തിയ്യതി: 18/12/2015.

Post a Comment

0 Comments

Top Post Ad

Below Post Ad