Type Here to Get Search Results !

Bottom Ad

ജെംസ് ഇംഗ്ലീഷ് സ്‌കൂളിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

evisionnews

തൃക്കരിപ്പൂര്‍ : (www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റിയുടെ കീഴില്‍ മണിയനോടിയില്‍ പ്രവര്‍ത്തിക്കുന്ന ജെംസ് ഇംഗ്ലീഷ് സ്‌കൂളിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി നിര്‍വഹിച്ചു.ചടങ്ങില്‍ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.താജുദ്ദീന്‍ ദാരിമി സ്വാഗതം പറഞ്ഞു.ഹാഷിം അരിയില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

സ്‌കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്റെ ഉദ്ഘാടനം ജെംസ് ഇംഗ്ലീഷ് സ്‌കൂള്‍ ഡയരക്ടറും,അബുദാബി ബ്രിട്ടീഷ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രധാന മേധാവിയുമായ സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു.ചടങ്ങില്‍ താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു.സമീര്‍ ഹൈത്തമി സ്വാഗതം പറഞ്ഞു.കെ.ടി അബ്ദുള്ള മൗലവി പ്രാര്‍ത്ഥന നടത്തി.സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി പ്രസംഗിച്ചു.കെ.മുഹമ്മദ് ഷാഫി ഹാജി,പി.പി അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍,വി.ടി ശാഹുല്‍ ഹമീദ് ഹാജി,കെ.അസ്സിനാര്‍ ഹാജി,മുസ്തഫ അഷ്‌റഫി,ഹാരിസ് അല്‍ ഹസനി,അഷ്‌റഫ് നങ്ങാരത്ത് സംബന്ധിച്ചു.സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖത്തില്‍ മുന്‍ സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികളായ ടി.കെ പൂക്കോയ തങ്ങള്‍,ഒ.ടി അഹമ്മദ് ഹാജി,എന്‍.സി അബ്ദുറഹീം ഹാജി,കെ.അസ്സിനാര്‍ ഹാജി,എന്‍.എ മജീദ്,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കുഞ്ഞബ്ദുള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Keywords: trikaripur-gems-schools-new-office-inaugurated

Post a Comment

0 Comments

Top Post Ad

Below Post Ad