Type Here to Get Search Results !

Bottom Ad

തളങ്കര മുസ്ലീം സ്‌കൂള്‍ വി.എച്ച്.എസ്.ഇ 2000 ബാച്ച് വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മ സംഘടിപ്പിച്ചു

evisionnews

യു.എ.ഇ: (www.evisionnews.in) 15 വര്‍ഷങ്ങള്‍ക്ക് യു.എ.ഇയിലെ അജ്മാനില്‍ വെള്ളിയാഴ്ച ചേര്‍ന്ന തളങ്കര മുസ്ലീം സ്‌കൂള്‍ വി.എച്ച്.എസ്.ഇ 2000 ബാച്ചിന്റെ കൂട്ടായ്മ നവ ഓര്‍മ്മയായി. ജീവിതത്തിരക്കുകള്‍ മാറ്റിവെച്ച് പഴയ കൂട്ടുകാരെ കാണാന്‍ വിദൂരങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കൂട്ടുകാര്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പഴയ ക്ലാസ് മുറിയെ ഓര്‍മ്മിപ്പിക്കും വിധമാണ് കഴിച്ച്കൂട്ടിയത്. ഖത്തറില്‍ നിന്നും എത്തിയ ഷഫീഖ് ചെങ്കളയുടെ അധ്യക്ഷതയില്‍, ജാവിദ് ജദീദ് റോഡ് സ്വാഗതം പറഞ്ഞു. നവാസ് ബാങ്കോട് സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സന്ദേശങ്ങള്‍ വായിച്ചു. ലിനി ടീച്ചറിന്റെ സന്ദേശം പഴയ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി. യോഗത്തില്‍ റഫീഖ് ബാങ്കോട്, ഫാറൂഖ് തളങ്കര തുടങ്ങിയവര്‍ ഗാനം ആലപിച്ചു. കൂട്ടായ്മ ശ്രദ്ധേയമായി. പരിപാടിയില്‍ ഷഫീഖ്, നവാസ്, ജാവിദ്, റഫീഖ്, മനാഫ്, ഫാറൂഖ് തുടങ്ങിയവര്‍ ഉപഹാരം നല്‍കി ആദരിച്ചു. ഇര്‍ഷാദ് തെരുവത്ത് ഖിറാഅത്തും, മുഹമ്മദ് ഖാസിലേന്‍ പ്രാര്‍ത്ഥനയും നടത്തി. 
നവാസ് ബാങ്കോട് ലോഗോ പ്രകാശനം നടത്തി. കൂട്ടായ്മയില്‍ സേവന രംഗത്തേക്ക് പ്രവേശിക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. 
അബ്ദുല്ല ഖൈസ്, ഹുസൈന്‍ പള്ളിക്കാല്‍, ഖാദര്‍ പട്‌ള, ഷെരീഫ് ബാങ്കോട്, റഫീഖ് ബാങ്കോട് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad