Type Here to Get Search Results !

Bottom Ad

സംസ്ഥാന ആര്‍.ജി.കെ.എ കബഡി; കാസര്‍കോട് ചാമ്പ്യന്‍മാര്‍

evisionnews

കാസര്‍കോട്: (www.evisionnews.in) കൊല്ലം പരവൂര്‍ നടന്ന സംസ്ഥാന ആര്‍.ജി.കെ.എ കബഡി ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ ആലപ്പുഴയെ 16 പോയന്റുകള്‍ക്കാണ് കാസര്‍കോട് പരാജയപ്പെടുത്തിയത്. 

കാസര്‍കോട്് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥി ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂലയിലെ ശ്രിബിന്‍ ജയരാജ് നയിച്ച ടീമിലെ മറ്റ് താരങ്ങള്‍ , പ്രശോബ് (ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല) , അമല്‍.സി.മോഹന്‍ (ജി.എച്ച്.എസ്.എസ് ഉദിനൂര്‍), ആദിത്യന്‍ എസ് (ജി.എച്ച്.എസ്.എസ്. ഉദുമ), അമല്‍ രാജ് .പി, സുദേവ്.കെ.വി, ഷെറിന്‍.ടി.എ (ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുവത്തൂര്‍) പുനീത് കുമാര്‍ (ജി.എച്ച്.എസ്.എസ്. കുമ്പള), ധീരജ്.എന്‍.ആര്‍ (ജി.എച്ച്.എസ് തച്ചങ്ങാട്), അക്ഷയ്.എം (ജി.എച്ച്.എസ്.എസ് കുട്ടമത്ത്) എന്നിവരാണ് ടീം അംഗങ്ങള്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താരം നിധിന്‍ മയിച്ചയാണ് ടീം മാനേജര്‍.ടീമംഗങ്ങളെ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഭിനന്ദിച്ചു. ടീമംഗങ്ങളെ അനുമോദിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം അച്യുതന്‍മാസ്റ്റര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad