Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് മനുഷ്യാവകാശ സെമിനാര്‍ 10ന് എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്:(www.evisionnews.in) ഫാസിസ്റ്റ് കാലത്തെ മനുഷ്യാവകാശം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യാവകാശ സെമിനാര്‍ വ്യാഴാഴ്ച നടക്കും. 

ഫാസിസ്റ്റുകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സെമിനാര്‍ പ്രത്യേക ചര്‍ച്ച ചെയ്യും. രാജ്യം നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് സെമിനാറില്‍ വിവിധ സാമുദായികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംവദിക്കും.

സെമിനാര്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന കലാലയം കണ്‍വീനര്‍ മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നാരായണന്‍ പേരിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം സി ഖമറുദ്ദീന്‍, കെ പി സതീഷ് ചന്ദ്രന്‍, അഡ്വ. ശ്രീകാന്ത്, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. സുരേഷ് ബാബു തുടങ്ങിയവര്‍ പ്രതികരിക്കും. സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി എന്‍ ജഅഫര്‍ മോഡറേറ്ററായിരിക്കും. 

സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഉമര്‍ സഖാഫി പള്ളത്തൂര്‍, ശാക്കിര്‍ എം ടി പി, സ്വാദിഖ് ആവളം, കെ എം കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad