Type Here to Get Search Results !

Bottom Ad

സി ഡി ഒരിക്കലും കേരളം കാണാന്‍ പോകുന്നില്ലെന്ന് സരിത



കൊച്ചി:(www.evisionnews.in) സോളാര്‍കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത് പോലെ ഒരു സി ഡി കേരളം ഒരിക്കലും കാണാനോ ബിജുരാധാകൃഷ്ണന്‍ കാണിക്കാനോ പോകുന്നില്ലെന്ന് വിവാദ നായിക സരിതാ എസ് നായര്‍. ഇല്ലാത്ത സിഡി ബിജു എങ്ങനെ ഉണ്ടാക്കുമെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു. സി ഡി പിടിച്ചെടുക്കുന്നതിനായി കഴിഞ്ഞ രാത്രിയില്‍ ബിജുവുമായി പോലീസ് സംഘം കോയമ്പത്തൂരി​ല്‍ ചെന്നിരുന്നെങ്കിലും സിഡി​യോ പെന്‍ഡ്രൈവോ കണ്ടെത്താനായിരുന്നില്ല.

മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരില്‍ ഉണ്ടായിരുന്നെന്ന ആരോപണവും സരിത നിഷേധിച്ചു. താന്‍ എങ്ങും പോയിട്ടില്ലെന്നും തിരുവനന്തപുരത്തും എറണാകുളത്തും ഉണ്ടായിരുന്നെതായും സരിത പറഞ്ഞു. സിഡി കണ്ടെത്താനുള്ള യാത്ര ട്രാഫിക് സിനിമയുടെ രണ്ടാം ഭാഗമാണെന്നായിരുന്നു സരിതയുടെ പരിഹാസം. എല്ലാം ഒരു സിനിമ പോലെയാണ്. സിഡി കൈയ്യില്‍ ഉണ്ടെങ്കില്‍ ബിജു അത് പുറത്തുവിടട്ടെ. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തു കൊണ്ടുവരേണ്ട ബാധ്യത ബിജുവിനുണ്ട്. ബിജു തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ അപ്പോള്‍ കാണാമെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പിതാവിന്റെ സ്ഥാനത്താണ് ഉമ്മന്‍ചാണ്ടിയെ കാണുന്നതെന്നും സരിത നേരത്തേ പറഞ്ഞിരുന്നു. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പിന്നീട് നാറുന്നത് അയാള്‍ തന്നെയായിരിക്കും. ആരോപണങ്ങള്‍ക്കെതിരേ താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിത പറഞ്ഞു.

തെളിവുകള്‍ 10 മണിക്കൂറിനുള്ളില്‍ എത്തിക്കുമെന്നും നാലുസെറ്റ് തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് ബിജു നേരത്തെ വ്യക്തമാക്കിയത്. തനിക്ക് ബുദ്ധിഭ്രമം സംഭവിച്ചിട്ടില്ലെന്നും സി ഡി ആരോ മാറ്റിയെന്നുമായിരുന്നു ഇതിന് പിന്നാലെ ബിജു പറഞ്ഞത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു സഞ്ചി മാത്രമാണ് പോലീസ് സംഘത്തിന് കിട്ടിയത്. കോയമ്പത്തൂരില്‍ നിന്നും തിരിച്ചെത്തിയ സംഘം ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ വീണ്ടും ബിജു രാധാകൃഷ്ണന്‍ ഹാജരാകും.

- See more at: http://origin.mangalam.com/latest-news/386226#sthash.LRGe9zjk.dpuf
Tags

Post a Comment

0 Comments

Top Post Ad

Below Post Ad