Type Here to Get Search Results !

Bottom Ad

കേരളത്തിലെ മുസ്ലിം ഉന്നമനത്തിന് പിന്നില്‍ ആത്മീയ നേതൃത്വത്തിന്റെ പക്വമായ പ്രവര്‍ത്തനങ്ങള്‍ -ത്വാഖ അഹ്മദ് മൗലവി

അണങ്കൂര്‍ (www.evisionnews.in): കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് പിന്നില്‍ ആത്മീയ നേതൃത്വത്തിന്റെ പക്വമായ പ്രവര്‍ത്തനങ്ങളാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ത്വഖ അഹ്മ്മദ് മൗലവി അല്‍ അസ്ഹരി. മുസ്ലിം ന്യൂനപക്ഷമായ കേരളം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയപരമായി വ്യത്യസ്തമാക്കുന്നതും ഈ ഇടപെടലുകളാണ്. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിക്കുന്ന റബീഅ് പ്രഭാഷണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം മുസ്ലിംങ്ങളില്‍ പദവി അലങ്കരിക്കുന്നവരുമായി ആത്മീയ ബന്ധം പുലര്‍ത്തുകയും അവരിലൂടെ നമ്മുടെ ഇഹപര ജീവിതം വിജയിപ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. അദ്ദേഹം പറഞ്ഞു.

അണങ്കൂര്‍ ജമാഅത്ത് പ്രസിഡണ്ട് സത്താര്‍ ഹാജി അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി പതാക ഉയര്‍ത്തി ന്യൂ ജനറേഷന്‍ സ്വര്‍ഗത്തിലേക്കോ നരഗത്തിലേക്കോ എന്ന വിഷയത്തില്‍ അഷ്‌റഫ് റഹ്്മാനി ചൗക്കി പ്രഭാഷണം നടത്തി ഹാരിസ് ദാരിമി ബെദിര, മുനീര്‍ അണങ്കൂര്‍, എം.എ ഖലീല്‍, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഹാരിസ് ബെദിര, യു. ബശീര്‍ ഉളിയത്തടുക്ക,, അബൂബക്കര്‍ അഹ്‌സനി ,മുഹമ്മദ് ബേഡകം, അബ്ദു റസാഖ് ഹാജി ബെദിര, ഹാഷിം ഹുദവി, സിറാജുദ്ദീന്‍ ഖാസി ലൈന്‍, സാലിം ബെദിര, ശിഹാബ് അണങ്കൂര്‍, ശബീര്‍ അണങ്കൂര്‍, സുഹൈല്‍ ഫൈസി ചൗക്കി, ജലീല്‍ പി.എ, സിദ്ദീഖ് കമ്പാര്‍, സലാഹുദ്ദീന്‍ ബെദിര, സലാം പള്ളങ്കോട്, അഷ്‌റഫ് യമാനി, കിം ദാരിമി, ഫൈസല്‍ ഹുദവി ബെദിര, ശാക്കീര്‍ ഹുദവി സംബന്ധിച്ചു.

ഇന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പരലോക പരാജിതര്‍ എന്ന വിഷയത്തില്‍ ഷഫീഖ് റഹ്മാനി കരുണാഗര പള്ളി പ്രഭാഷണം നടത്തും. നാളെ കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി വെള്ളമുണ്ട നന്മയുടെ വസന്തം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ അബൂബക്കര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളങ്കോട്, സഅദ് ഹാജി, യു ബശീര്‍, അഷ്‌റഫ് റഹ്മാനി ചൗക്കി, ഹാരിസ് ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് മൗലവി, എം.എ ഖലീല്‍, സത്താര്‍ ഹാജി, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ബേഡകം ഫാറൂഖ് കൊലമ്പാടി, ശിഹാബ് അണങ്കൂര്‍ സംബന്ധിക്കും.


Keywords; Kasaragod-anangoor-news-kerala-skssf-kasaragod-twaqa-ahamed

Post a Comment

0 Comments

Top Post Ad

Below Post Ad