Type Here to Get Search Results !

Bottom Ad

ശബരിമലയെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി


പത്തനംതിട്ട: (www.evisionnews.in)  ശബരിമലയെ അന്താരാഷ്ട്ര തീര്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജനുവരി ആദ്യവാരം ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെ ഉള്‍പ്പടുത്തി പമ്പാസംഗമം സംഘടിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ദിനം പ്രതി ലോകപ്രശസ്തി ഏറികൊണ്ടിരിക്കുന്ന കാനന ക്ഷേത്രമാണ് ശബരിമല. അതുകൊണ്ട് തന്നെ ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കടമയാണ്. ഇതിന്റെ ഭാഗമായാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങള്‍ക്ക് നിലയ്ക്കലില്‍ അഞ്ച് ഏക്കര്‍ വീതം ഭൂമി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിന് തന്നെ ആയിരിക്കും.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് പകരമായി ഭൂമി നല്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദേവസ്വം ബോര്‍ഡിന് പകരം സ്ഥലം നല്കണമെന്നും നിബന്ധനയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇങ്ങനെ നല്‍കുന്ന ഭൂമിയില്‍ കേരളത്തില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കും.

ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിനായാണ് ജനുവരിയില്‍ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയും ക്ഷണിച്ച് പമ്പാസംഗമം നടത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Keywords: pathanamthitta-shabarimal-internation-sacred-place
Tags

Post a Comment

0 Comments

Top Post Ad

Below Post Ad