Type Here to Get Search Results !

Bottom Ad

സഫർ 30 ഖാസി സി എം അബ്ദുള്ള മൗലവി ആറാം ചരമ വാർഷികം: ചെറിയ ജീവിതം നയിച്ച വലിയ മനുഷ്യൻ

evisionnews

ചെമ്പരിക്ക ഖാസി എന്ന പേരിൽ പ്രസിദ്ധനായ ഖാസി സി എം അബ്ദുള്ള മൗലവി ജീവിത വിശുദ്ധി കൊണ്ട് ചെറിയ ജീവിതം നയിച്ച വലിയ പാണ്ടിത്യത്തിന്റേയും ആത്മീയത യുടെയും അടങ്ങാത്ത നാമം കൂടിയാണ് 
ഇ യുഗ പുരുഷൻ കാലത്തിന്റെ നിയോഗം പോലെ മുസ്ലിം കാസറഗോഡ് നു ലഭിച്ച വരദാനമായിരുന്നു, (www.evisionnews.in) വിദ്യാഭ്യാസ പ്രവർത്തനത്തിന് വേണ്ടി ഇത്രത്തോളം അധ്വാനിച്ച വെക്തിത്വങ്ങളെ കണ്ടെത്തൽ അസാധ്യം 
സമുദായത്തിൽ വിദ്യാഭ്യാസം എന്നത് അടഞ്ഞ അധ്യായം ആയ 1960 കളിൽ കാലത്തിനു മുമ്പേ കഠിന പ്രയത്നം കൊണ്ട് തന്റെ ദീർഘ വീക്ഷണം കൊണ്ട് നേടിയെടുത്ത സംരംഭങ്ങൾ ആയി ഇന്നും നമ്മുടെ ജില്ലയിൽ ത്രൈ സ്ഥാപനങ്ങൾ തല ഉയർത്തി നിൽകുമ്പൊഴും അതിൽ എല്ലാം അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ പരിമളം അടങ്ങി കിടപ്പുണ്ട് 

അറബ് നാട്ടിലെ യമനി പണ്ഡിത കുടുംബത്തിൽ 1933 ജമാദ് അവ്വൽ 12 നു സെപ്റ്റെംബർ മാസം 3 നു ആയിരുന്നു അദ്ദേഹത്തിന്റെ ജനനം , ആ കാലഘട്ടത്തിലെ മുജദ്ദിദ് ആയിരുന്ന സൂഫി വര്യനും ഖാസിയും ആയ ഖാസി സി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ യുഗ പുരുഷനായിരുന്നു പിതാവ് 
ബീഫത്തിമ എന്നവർ ആയിരുന്നു മാതാവ് 

1860 കളിൽ ചെമ്മേനാട് താമസം ആയിരുന്ന വലിയ സൂഫി വര്യനും യമനിൽ നിന്ന് പഴയ കാലത്ത് പ്രബോധന സംഗത്തിൽ വന്ന പണ്ഡിത സംഘത്തിൽ പെട്ടവരുടെ തലമുറയിൽ പെട്ട ഖുർആൻ ഹാഫിൽ ആയ പോക്കേർ ഷാഹ് യുടെ പുത്രനും 1900 കാലത്ത് അറിയപ്പെട്ട പണ്ഡിതനും വാഗ്മിയും ആരിഫും ഖാസി യും ആയിരുന്ന സി അബ്ദുള്ള മൗലവി അൽ ജംഹരി യുടെ പുത്രൻ മേൽ പറഞ്ഞ സി മുഹമ്മദ് മുസ്ലിയാരുടെ മകനായിട്ടാണ് സി എം ന്റെ ജനനം , തീര്ത്തും പണ്ഡിത തറവാട്ടിൽ കാലത്തിന്റെ നിയോഗമായ ഇ കുടുംബം ഒരു ആത്മീയ സ്വപ്ന ദർശനത്തെ തുടർന്ന് കൊണ്ട് ചെമ്പരിക്ക യിലേക്ക് താമസം മാറുകയായിരുന്നു 
1939 കാലഘട്ടത്തിൽ ചെമ്പരിക്ക ഓത്തു പുരയിൽ നിന്നും സ്വന്തം പിതാവിൽ നിന്നും ആദ്യ ബാല പ്രാഥമിക പാഠം പഠിച്ചു തുടങ്ങി അതിനോടപ്പം കളനാട് പഴയ എൽ പി സ്കൂൾ ഒറവങ്കര മടത്തിൽ ആയിരുന്നു ഭൌതിക പഠനത്തിനു തുടക്കം കുറിച്ചത് , (www.evisionnews.in) ഉച്ച സമയങ്ങളിൽ പണ്ഡിത വിദ്യാർത്ഥികൾക്ക് വീടുകളിൽ ഭക്ഷണ സൗകര്യം ഒരുക്കുമായിരുന്നു 

ഒരിക്കൽ നടന്നു പോകുന്ന വഴിയിൽ വഴുതി വീണതിനെ തുടർന്ന് കൊണ്ട് അമ്മാവൻ തളങ്കര മംമൂഞ്ഞിയുടെ വീട്ടിൽ താമസിച്ചു തളങ്കര മുസ്ലിം സ്കൂളിൽ നിന്ന് തുടർ പഠനവും അതോടപ്പം മാലിക്ക് ദീനാർ ദർസ്സിൽ നിന്ന് ഇസ്ലാമിക പഠനവും നിർവഹിച്ചു, അതിനു ശേഷം പിതാവിന്റെ ശിക്ഷണത്തിൽ ഒറവങ്കര ദർസ്സിലും പഠിച്ച അദ്ദേഹം മത പഠന രംഗം പൂർത്തിയാക്കാൻ ബിരിചെരി (www.evisionnews.in) ദർസ്സിലും ഉള്ളാൾ കുഞ്ഞി കോയ തങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിനു വേണ്ടി തെന്നിന്ത്യയിലെ പ്രശസ്ത മത കലാലയം ആയ ബാഖിയാത് സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കി സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് പി കെ പി അബ്ദുസലാം മുസ്ലിയാർ അവിടത്തെ സഹപാടിയാണ്

കാസറഗോഡ് മുസ്ലിം സ്കൂളിൽ നിന്ന് അന്നത്തെ രീതി പ്രകാരം ഏറ്റവും പഠിക്കുന്ന കുട്ടികളിൽ നിന്ന് അപ്പർ പ്രൊമോഷൻ ലഭിച്ചു 7 ഇൽ നിന്ന് ഒമ്പതിലേക്ക് പ്രമോഷൻ ലഭിച്ചു , 1951 ൽ മുസ്ലിം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പാസ്സായി , ആ കാലത്ത് ഇ സ്കൂളിൽ നിന്ന് പാസവുന്ന ചുരുങ്ങിയ പേരിൽ ഒരാളാണ് അദ്ദേഹം . കാസറഗോഡ് ന്റെ രാഷ്ട്രീയ കാരണവർ ജില്ല പഞ്ചായത്ത് ഭരണ സമിതിയിൽ ഒക്കെ ഉണ്ടായ മുഹമ്മദ് മുബാറക്ക് ഹാജി അവിടത്തെ സഹപാടിയാണ് 

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു അമ്മാവന്റെ തുണി കടയിൽ അമ്മാവനെ സഹായിക്കാനായി പോയി തുടങ്ങിയെങ്കിൽ പഠിക്കണം എന്ന ആഗ്രഹവുമായി അദ്ദേഹം അവിടെ നിന്നു, കച്ചവടത്തിൽ താല്പര്യം, കുറവ് കണ്ട അമ്മാവൻ അദ്ദേഹത്തെ പിതാവിന്റെ അടുത്ത് അയച്ചു കൊണ്ട് പഠിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു 

നേരത്തെ പറഞ്ഞ ഒറവങ്കര ദർസ്സിലും മറ്റുമായി പഠിച്ചിറങ്ങി മുസ്ലിം സ്കൂളിൽ പടികുമ്പോൾ തന്നെ ഒഴിവ് സമയങ്ങളിൽ മത പാഠം പഠിക്കുന്നത് കാണാമായിരുന്നു എന്ന് സഹപാഠികൾ അനുസ്മരിക്കുകയുണ്ടായി , ഭൌതിക പഠന കാലത്തും ഇംഗ്ലീഷ് ഭാഷ (www.evisionnews.in) അദ്ദേഹം പരമാവധി സ്വയത്വം ആക്കിയിരുന്നു പിന്നീട് പുസ്തകങ്ങൾ വായിച്ചു അത് പഠിച്ചെടുത്തു കേവലം എസ് എസ് എൽ സി യാണ് യോഗ്യത എങ്കിലും ആ കാലത്ത് ഇത് തന്നെ അപ്പുർവം ആയിരുന്നു , ഗോള ശാസ്ത്ര മേഖല വരെ താണ്ടി അദ്ദേഹത്തിന്റെ പ്രവര്ത്തന തട്ടകം എന്നത് പറഞ്ഞരിയിക്കെണ്ടേ വസ്തുതയാണ് 

ചരിത്രങ്ങൾ വിശാലമാക്കി ഇവിടെ കുറിക്കുന്നില്ല , 1962 കളിൽ മത ബിരുദം കഴിഞ്ഞു പുറത്തിറങ്ങി ബിരിചെരി ദർസ്സിലും ഒറവങ്കര ദർസ്സിലുമായി അധ്യാപനം തുടങ്ങി യെങ്കിലും അദ്ദേഹം അന്ന് സ്വപ്നം കണ്ടത് കേവലം ദർസ്സി ജീവിതം മാത്രം ആയി ഒതുങ്ങാൻ ആയിരുന്നില്ല 
മതവും ഭൌതികവും ഒരേ കുട കീഴിൽ പഠിപ്പിച്ചു കൊണ്ടുള്ള പണ്ഡിതരെ വാർത്തെടുക്കുക എന്നതായിരുന്നു അതായിരുന്നു ആദ്യത്തെ സമന്വയ വിദ്യാഭ്യാസത്തിന്റെ മാസ്റെർ ബ്രെയിൻ 

അതിനിടെ ഒറവങ്കര ദര്സ് സഹോദരൻ ആഹ്മെദ് മൌലവിക്കു ഏല്പ്പിച്ചു കൊണ്ട് പുതിയങ്ങാടി ദർസ്സിലും എട്ടികുളത്തും അധ്യാപനം നടത്തി 

ബാഖിയാതിൽ പഠിക്കുന്ന കാലത്ത് തന്നെ സഹാപടികൾക്ക് ഇംഗ്ലിഷ് പത്രം വരുത്തിച്ചു കൊണ്ട് അതിന്റെ തർജുമ നടത്തി കൊടുക്കുമായിരുന്നു 
ഒരു സമന്വയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ നിന്ന പശ്ചാത്തലത്തിൽ അതിനു വേണ്ടി ശ്രമം ആരംഭിച്ചു , സ്വന്തം വീട്ടില് നിന്നു കാൽ നടയായി അന്നത്തെ പൌര പ്രമുഖൻ കല്ലട്ര അബ്ദുൽ കാദർ ഹാജിയെ സമീപിച്ചു ഇതിനു വേണ്ടി ഒരുപാട് തവണ അദ്ദേഹത്തിന്റെ വസതിയിൽ പോയി അദ്ദേഹത്തെ കാത്തിരുന്നു സംസാരിക്കുമായിരുന്നു , പല ദിവസങ്ങളും ഓരോ ഒഴിവ് കിഴിവ് പറഞ്ഞു ഹാജി ഒഴിയാൻ ശ്രമിച്ചെങ്കിലും നിഷ്കളങ്കം ചാർന്ന ഖാസിയുടെ (www.evisionnews.in) മുഖം കണ്ടു ഒരു ദിവസം അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു അതിനു വേണ്ടി പല സ്ഥലങ്ങളും അന്വേഷിച്ചു ഒന്നും ക്രിത്യതയിലേക്ക് ഒത്തു വന്നില്ല എല്ലാ ഒരുകങ്ങളിലെക്കും കടന്നപ്പോ ഹാജിയുടെ മനസ്സ് മറ്റൊരു ദിശയിലേക്കു പോയി നമ്മുക്ക് മദ്രസ ആലിയ ഉണ്ടല്ലോ അതിനെ നന്നാക്കി എടുക്കാം എന്നായി , ഇതിനു വേണ്ടി കഠിന ത്യാഗം ചെയ്ത അദ്ദേഹം മനസ്സില്ല മനസ്സോടെ അത് ഏറ്റു ജമാഅത്ത് ഇസ്ലാമിയുടെ നിയന്ത്രണത്തിൽ ആയിരുന്നു ആ സ്ഥാപനം അതിനെ മാറ്റിയെടുക്കാൻ ഒരു ശ്രമം നടതതാൻ ആയിരുന്നു ഹാജി തുനിഞ്ഞത് 

അന്തായി മോഇലാർ എന്നാണ് ഹാജി അദ്ദേഹത്തെ വിളിക്കാർ ഉണ്ടായിരുന്നത് , അങ്ങനെ ആലിയയിൽ അധ്യാപനം തുടങ്ങി കാഞ്ഞങ്ങാട് ഖാസി ആയിരുന്ന യു കെ ആറ്റക്കോയ തങ്ങൾ , കെ വി മുഹയുദ്ധീൻ മുസ്ലിയാർ തുടങ്ങിയവർ അദ്ദേഹതോടപ്പം അധ്യാപനം നടത്തിയെങ്കിലും ജമാഅത് നിയന്ത്രണം കർകഷം ആയി ഒന്നും നടക്കില്ല എന്ന് തോന്നിയപ്പോൾ തന്നെ യു കെ യും മറ്റുള്ളവരും ആലിയ വിട്ടപ്പോഴും സി എം അവിടെ പരമാവധി ശ്രമിച്ചു അവസാനം പടിയിറങ്ങി വീണ്ടും ഹാജിയുടെ വാതിലിൽ ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു അങ്ങിനെ ഒരുപാട് പരിശ്രമത്തിന്റെ ഫലമായി അദ്ദേഹം സമ്മതിച്ചു വണ്ടിയെടുത്തു കൊണ്ട് ഖാസി ഹൌസിൽ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ അടുതെത്തി അന്ന് അദ്ദേഹതോടപ്പം കല്ലട്ര അബ്ബാസ് ഹാജി , കരിപ്പൊടി ഹാജി അത് പോലെ മറ്റു ചിലരും ഹാജിക്കയെ അനുഗമിച്ചിരുന്നു 
അദ്ദേഹം ഖാസി യോടായി പറഞ്ഞു നിങ്ങളെ മകൻ അന്തായി മൌലാരിനു എന്തോ പറയാൻ ഉണ്ട് അത് പറയട്ടെ , ഖാസിയുടെ വീട്ടിലെ ആദ്യ യോഗം 

സി എം എഴുനേറ്റു കൊണ്ട് പറഞ്ഞു ഒരു പത്തു കുട്ടികളെ പഠിപ്പിക്കാൻ താമസവും ഭക്ഷണവും സൌകര്യം ചെയ്തു തരികയാണെങ്കിൽ ഞാൻ ശമ്പളം കൂടാതെ പഠിപ്പിക്കാം അതായിരുന്നു വഴിത്തിരിവായ വാക്ക് 

ഉടനെ കല്ല്ട്ര ഹാജി പറഞ്ഞു റെയിൽവേ ഹാല്ട്ടിനടുത്ത് എന്റെ പഴയ വീട് ഒഴിഞ്ഞു കിടപ്പുണ്ട് അവിടെ നമ്മുക്ക് കോളേജ് തുടങ്ങാം ഒരു വര്ഷത്തെ ചിലവ് ഞാൻ ഏറ്റെടുക്കാം എന്ന് പ്രഖ്യാപിച്ചു അങ്ങനെ ഒരു സ്ഥാപനം തുടങ്ങാനുള്ള വഴി തടസ്സങ്ങൾ മാറി 
അങ്ങിനെ സി എം എന്ന മഹാത്ഭുതം ഒരു പേര് നിർദേശിച്ചു " കുല്ലിയത് ജാമിയത്ത് സാദിയ്യ വൽ അറബിയ്യ അതിനെ ചുരുക്കി ജാമിഅ സഅദിയ്യ അറബിയ്യ എന്ന് വിളിച്ചു ആ നാമം ആ സദസ്സ് തന്നെ അംഗീകരിച്ചു 
നൂറ്റാണ്ടുകൾക്കു മുമ്പ് മത പ്രബോധനത്തിന് വേണ്ടി ഇ പ്രദേശത്ത് എത്തിയ സൂഫിവര്യൻ സഹീദ് മുസ്ലിയാരുടെ നാമത്തെ സ്മരണ പുതുക്കി കൊണ്ട് ആയിരുന്നു അദ്ദേഹം ഇ പേര് നിർദേശിച്ചത്

ചരിത്രം ചുരുക്കി പറഞ്ഞാൽ കാസറഗോഡ് ജില്ലയുടെ സകല ഭാഗങ്ങളിൽ ഇ സന്ദേശം എത്തിച്ചു കൊണ്ട് ജാമിഅ സഅദിയ്യ യുടെ യും സി എം എന്ന ജ്ഞാന വസന്തത്തിന്റെ സ്വപ്നവും അവിടെ പൂവണിഞ്ഞു 

സി എം ഉസ്താദ് ന്റെ പിതാവ് മൌലാനാ ഖാസി സി മുഹമമദ് മുസ്ലിയാർ അവര്കളുടെ അധ്യക്ഷതയിൽ ആ കാലത്തെ പ്രമുഖ സൂഫി വര്യനും പയോട്ടയിൽ ദര്സ്സ് നടത്തിയിരുന്ന അബ്ദുൽ കാദർ ഹാജി 1971 ഏപ്രിൽ 28 നു ദര്സ്സ് ഉദ്ഘാടനം ചെയ്തു തുടർന്ന് മുപ്പതോളം കുട്ടികള്ക്ക് അഡ്മിഷൻ നൽകി സി എം ഉസ്താദ് പ്രിൻസിപ്പൽ ആയും കെ വി മുഹയുദ്ദീൻ മൌലവി യെ ഉസ്താദ് ആയും നിയമിച്ചു , അവിടെ മത പാഠങ്ങൾ ക്ക് പുറമേ ആസ്ത്രോളജി സയന്സ് സാമുഹിക ചരിത്ര പാട ഭാഗങ്ങൾ ഗോള ശാസ്ത്ര ശാഖകൾ തുടങ്ങി വലിയ ഇസ്ലാമിക കിതാബുകൾ പഠിപ്പിച്ചു തുടങ്ങി ആഴ്ച തോറും സര്ഗ വാസനകൾ പ്രോത്സാഹിപ്പിച്ചു കൊണ്ട് സാഹിത്യ സമാജം അത് പോലെ വിവിധ വിഷയങ്ങളെ കുറിച്ച് ചര്ച്ച ചെയ്യാൻ വിദ്യാർഥി പാരലമെന്റ്റ് സി എം ഉസ്താദ് സ്പീക്കർ ആയി നടത്തും ആയിരുന്നു 

ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ മേല്പറമ്പിൽ അയച്ചു കൊണ്ട് നല്ല മത്സ്യം വരുതിക്കുകയും ചെയ്യുമായിരുന്നു , കുട്ടികള്ക്ക് ഒപ്പം അന്ന് പലകയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കാരുണ്ടയിരുന്നത് അങ്ങനെ ഒന്പത് വര്ഷത്തോളം സ്ഥാപനം അവിടെ  (www.evisionnews.in) തുടർന്ന് കൊണ്ടിരുന്നു 1979 ഇൽ അതി വിപുലമായ സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തു ജില്ലയിലെ പ്രമുഖ രാഷ്ട്രീയ സാമുഹിക സാംസ്കാരിക പണ്ഡിത നിരയിലെ പ്രമുഖർ സമ്മേളനത്തിൽ സമ്മേളിക്കുകയും ചെയ്തു കല്ലട്ര അബ്ദുൽ കാദർ സാഹിബ് അധ്യക്ഷത വഹിച്ചു സി എം ഉസ്താദ് സമ്മേളന വിശകലനം ചെയ്തു കൊണ്ട് സംസാരിച്ചു 
കല്ലട്ര അബ്ദുൽ കാദർ ഹാജി ഇതിനായി ദേളിയിൽ ഉള്ള തന്റെ സ്ഥലം വിട്ടു കൊടുത്തു കൊണ്ട് നിര്മാണ പ്രവർത്തങ്ങൾ നടത്താൻ തീരുമാനിച്ചു 

അത് പോലെ തന്റെ ഉടമസ്ഥത യിൽ ഉള്ള കാസറഗോഡ് ഫിർദൌസ് ബസാറും ഇതിന്റെ ചിലവിനായി വിട്ടു കൊടുത്തു 
പിന്നീട് സ്ഥാപനത്തെ ഒരു എജന്സിക്ക് കൈ മാറാൻ കല്ലട്ര സി എം അടങ്ങുന്ന സ്ഥാപന സമിതി തീരുമാനിച്ച പ്രകാരം സമസ്ത കേരള ജമ്യത്തുൽ ഉലമ കണ്ണൂര് ജില്ല ഘടകത്തിന് അത് കൈമാറി പ്രവര്ത്തനം പുരോഗമിപ്പിച്ചു 

ചുരുക്കി പറഞ്ഞാൽ സി എം ഉസ്താദ് ന്റെ അദ്വാന ഫലം കല്ലട്ര ഹാജിയിലൂടെ സഫലം ആയി , ഹാജി മരിക്കുവോളം തന്റെ മക്കളോട് പറയും ആയിരുന്നെത്രേ സി എം ന്റെ ആത്മാര്തയുടെ ഫലം ആണതെന്ന്

അദ്ദേഹം ചെമ്പരിക്കയിൽ നിന്ന് 1980 കളിൽ രാവിലെ വരുന്ന ഹുദ ബസ്സിൽ തൂങ്ങി പിടിച്ചു ദേളിയിൽ എത്തും അങ്ങനെ രാത്രി തിരിച്ചു ഇത് പോലെ പോകും ബസ്സ് കിട്ടാത്തപ്പോൾ നടന്നാണ് പലപ്പോഴും പോകാർ ഉണ്ടായിരുന്നത് 

ജീവിത വിശുദ്ധി കൊണ്ട് മാതൃക ആയ മഹാ വെക്തിത്വം ആയിരുന്നു അദ്ദേഹം ജാമിഅ സഅദിയ്യ യുടെ പിരിവിനു വേണ്ടി ഗൾഫിൽ എത്തിയാൽ സംഘാടകർ ആയ പ്രവാസികൾ ഹോട്ടെൽ ഏര്പ്പാട് ചെയ്തപ്പോൾ എനിക്ക് സാധാരണ നിങ്ങൾ താമസിക്കുന്നിടത്ത് ഒരു കട്ടിൽ മതി , ആ വരുന്ന ചിലവ് സ്ഥാപനത്തിന് വേണ്ടി വിനിയോഗിക്കാമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് 

1990 കളുടെ തുടകത്തിൽ വീട്ടിൽ ഇരിക്കുമ്പോൾ ഒരു പച്ച കാർ ഖാസി ഹൌസിൽ വരികയും തെക്കിൽ സ്വദേശിയായ മൂലയില മൂസ ഹാജി തന്റെ നാട്ടിൽ ഒരു മത കലാലയം ആവശ്യമാണെന്നും അതിനു നിങ്ങള്ക്ക് പറ്റുമെന്നും സൗകര്യം ഞാൻ ചെയ്യാമെന്നും അദ്ദേഹത്തോട് പറഞ്ഞു ആ സമയത്ത് സി എം അത് ആദ്യം ഏറ്റെടുക്കാൻ തയ്യാറായില്ല എങ്കിലും അദ്ദേഹത്തിന്റെ അത്മാര്ത മായ ആവശ്യം കണക്കിലെടുത്ത് കൊണ്ട് സമസ്ത ജില്ല മുശാവറ ചര്ച്ച ചെയ്തു വേണ്ടത് ചെയ്യാമെന്ന് അറിയിച്ചു പിന്നീട മൂസ ഹാജി തന്റെ 10 ഏക്കര് ഭുമി ചട്ടഞ്ചാൽ  (www.evisionnews.in) മായനടുക്കം എന്ന കാട് പിടിച്ച ആ കുഗ്രാമത്തിൽ സ്ഥാപനത്തിന് തറക്കൽ ഇടാൻ തീരുമാനിച്ചു ഏതാണ്ട് 60 വയസ്സ് എത്തി നില്ക്കുമ്പോഴാണ് സി എം ഇ ദൌത്യം ഏറ്റെടുക്കുന്നത് , അതിനിടെ മൂസ ഹാജി അസുഖ ബാധിതനായി ആശുപത്രിയിൽ ആയി , ഭുമിയുടെ രേഖ സി എം ഉസ്താദ് നു അദ്ദേഹം കൈ മാറി , 1993 ജൂലൈ 4 നു കോരി ചൊരിയുന്ന മഴയത്ത് തറക്കൽ ഉത്ഘാടന കര്മ്മം ചട്ടഞ്ചാൽ ഹയര് സെകണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സി എം ഉസ്താദ് ന്റെ ആദ്യക്ഷതയിൽ സയ്യിദ് മുഹമമദ് അലി ശിഹാബ് തങ്ങൾ പാണക്കാട് നിർവഹിച്ചു മായിനടുക്കം ജനങ്ങൾക്ക് എത്തിപ്പെടാൻ പോലും അസാധ്യം ആയിരുന്നു ആയതിനാൽ സ്കൂൾ ഗ്രൗണ്ടിൽ ആക്കിയത് ഇന്ന് വിദ്യാഭ്യാസ പരുദിസയാക്കി മാറ്റിയെടുക്കാൻ ആ മഹാന് സാധിച്ചു 
രണ്ടു മഹാ സ്ഥാപങ്ങളുടെ സ്ഥാപകൻ എന്ന ക്യാതി ഇദ്ദേഹത്തിനു സ്വന്തമാണ് 

സാമ്പത്തിക ശുദ്ധിയിലും അദ്ദേഹം വളരെ സൂക്ഷ്മത പാലിച്ചു , ഒരിക്കൽ ഒരു അറബി അദ്ദേഹത്തെ ഇഫ്താർ പാര്ട്ടിക്കായി ഗള്ഫിലേക്ക് ക്ഷണിച്ചു , അദ്ദേഹം പറഞ്ഞു തന്റെ സ്ഥാപനത്തിന് മെച്ചമുണ്ടെങ്കിൽ വരാം എന്നായിരുന്നു അങ്ങനെ അറബി അത് സമമ്തിച്ചു അതിനെ തുടർന്ന് അദ്ദേഹം ഗള്ഫിലേക്ക് ചെന്നു, അറബി അദ്ദേഹത്തെ സ്വീകരിച്ചു , സ്ഥാപനത്തിനെ അദ്ദേഹം സഹായിക്കുകയും ചെയ്തു 

മറ്റൊരിക്കൽ ഒരു അറബിയെ കോഴിക്കോടുള്ള യാത്രക്കിടയിൽ നിലേശ്വരം മർകസ് കാണിക്കുകയും ചെയ്തിരുന്നു പിന്നീട് അദ്ദേഹം കൈ വശമുള്ള പണം യതീം ഖാന ക്കുള്ള സകാത്ത് പൈസ ഉസ്താദ് നു നേരെ നിട്ടി പറഞ്ഞു നിങ്ങളെ ആ സ്ഥാപനത്തിലേക്ക് ഇത് വെച്ചോ എന്ന് പക്ഷെ ഉസ്താദ് നിരസിച്ചു പറഞ്ഞു അവിടെ യതീം ഖാന ഇല്ല എന്നാൽ സഹ പ്രവർത്തകർ ഉസ്താദ് നോട് ചോദിച്ചെത്രെ അത് വാങ്ങി കൂടായിരുന്നോ നമ്മുക്ക് മറ്റേ സ്ഥാപനത്തിന് ഉപയോഗിക്കാമല്ലോ എന്ന് പക്ഷെ ഉസ്താദ് ന്റെ മറുപടി , ഞാൻ കാണിച്ച സ്ഥാപനത്തിൽ അത്  (www.evisionnews.in) ഉപയോഗിക്കാൻ കഴിയില്ല മറ്റേ സ്ഥാപനത്തെ കുറിച്ച് അപ്പോൾ പറഞ്ഞിരുന്നില്ല അപ്പോൾ അത് സ്വീകരിച്ചാൽ അതിൽ ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു നോക്കണം സാമ്പത്തിക സൂക്ഷമത അങ്ങനെ അനേകം കാര്യങ്ങൾ എടുത്തു കാണിക്കാനാകും

പാവപ്പെട്ട മുഹലിമ്കളെ വിവാഹത്തിന് ചെന്നാൽ പലപ്പോഴും അവരറിയാതെ ഒരു കാശിന്റെ കവർ കൈ മാറും 
ചെറിയ ജീവിതം നയിച്ച അദ്ദേഹത്തിന് മക്കൾ വഴിയും മറ്റുള്ളവർ വഴിയും ലഭിക്കുന്ന വസ്ത്രങ്ങളും ഒക്കെ പഠിക്കുന്ന കുട്ടികള്ക്ക് നല്കലായിരുന്നു , വസ്ത്രങ്ങൾ കൊണ്ടോ വലിയ ആര്ബാടം കാണിക്കാൻ പോലും അദ്ദേഹം മടിച്ചു നിന്ന് 

തിരുവന്തപുരം യാത്രയിൽ സുഹ്രത് പള്ളിപുഴ അബ്ദുള്ള മൗലവി വിമർശിച്ചപ്പോൾ നമ്മെ തേടി അവർ വന്നോളും എന്ന് പറഞ്ഞു മിതമായ വസ്ത്ര ധാരണം മാത്രം നടത്തി ജീവിച്ചു 

ഒരുപാടു വാഹനങ്ങൾ ഓഫാർ ചെയ്തപ്പോഴും എല്ലാം നിരസിച്ചു കൊണ്ട് സ്വന്തം വാഹനം ഒരു ചെറിയ വാഹനം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത് 

ജാമിഅ സഅദിയ്യ യിൽ നിന്ന് വിട്ടു നിന്നിരുന്ന കാലത്തും അദ്ദേഹം ആ സ്ഥാപനത്തെ സ്നേഹിച്ചിരുന്നു , ഒരു വേള ഒരു കുളം കുത്തൽ സംബന്ദിച്ചു ഹിന്ദു സമുധായത്തിന്റെ ഇടയിൽ തര്ക്കം ഉടലെടുത്തു പക്ഷെ സ്ഥാപന കമ്മിറ്റിക്ക് അത് പരിഹരിക്കാൻ സാധിക്കാതെ വന്നപ്പോൾ എം എ ഉസ്താദ് സി എം ഉസ്താദ് ന്റെ അടുത്ത് ദൂതനെ അയച്ചു , അതിനെ തുടർന്ന് ഉസ്താദ് ആ സമുദായത്തെ വിളിപ്പിച്ചു സംസാരിച്ചു ഒരു തീരുമാനം പറഞ്ഞപ്പോൾ ഖാസി മാപ്പിള പറഞ്ഞാൽ പിന്നെ ഞങ്ങള്ക്ക് സമ്മതമാണ് എന്ന് അറിയിക്കുകയും ചെയ്തു ഇത് പോലെ തന്നെ മറ്റൊരു സംഭവവും നടന്നിരുന്നു അതും ഇങ്ങനെ തന്നെ ഒത്തു തീർപ്പാക്കിയിരുന്നു അദ്ദേഹം , ഇതര സമുദായത്തിന് ഇടയിൽ അത്രത്തോളം ആദരവ് അദ്ദേഹത്തിനുണ്ടായിരുന്നു 

ഇതര സമുദായങ്ങൾ അദ്ദേഹം കാറിൽ യാത്ര ചെയ്യുമ്പോൾ എഴുനേറ്റു നിലക്കുമായിരുന്നു , അതെ പോലെ വെള്ളം മന്ത്രിക്കാനും കൊണ്ട് വരുമായിരുന്നു 

മറ്റൊരു സംഭവം ജാമിഅ സഅദിയ്യ ക്കുള്ള പള്ളിയിൽ ജുമാ നമസ്കാരം ആരംഭിക്കാൻ ആയി തീരുമാനം കൈ കൊണ്ടപ്പോൾ അടുത്തടുത്ത് രണ്ടു ജുമാ സംബന്തിച്ചു അഭിപ്രായ വെത്യാസം വന്നപ്പോൾ മേൽപറമ്പ് ഖത്തീബ് എന്ന മഹാനായ പണ്ഡിതർ അബ്ദുൽ കാദർ മുസ്ലിയാരെ സമീപിച്ചു അദ്ദേഹം പറഞ്ഞത് സഹീഹവില്ല എന്നാണ് കിതബുകളിൽ പ്രഭലമായി പറയുന്നത് എങ്കിലും നിങ്ങൾ ഖാസി യെ സമീപിക്കുക 

അങ്ങനെ സി എം ന്റെ അടുത്ത് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ഖതീബ്ച്ച പറഞ്ഞത് ശരി തന്നെ പക്ഷെ വേറെ ഒരു മസ്ഹല പ്രകാരം അത് സഹിഹകും നിങ്ങള്ക്ക് ജുമാ ആരംഭിക്കാവുന്നതാണ് ഇ സമയത്ത് അദ്ദേഹം ആ സ്ഥാപനം വിട്ടിരിക്കുന്ന അവസ്ഥയിൽ പോലും സമീപനം ആത്മാര്തത ഉള്ളതായിരുന്നു 

ഇടയ്ക്കിടയ്ക്ക് ഒക്കെ നർമ്മങ്ങൾ അദ്ദേഹം പറയുമായിരുന്നു , ഇതട എന്ന് നീട്ടി വിളിച്ചാണ് വിളിക്കാറുള്ളത് പലപ്പോഴും പല ആവശ്യങ്ങള്ക്കും പലയിടത്തും പോകാർ ഉണ്ടായിരുന്നു , ഒരിക്കൽ സഹോദര പുത്രന്റെ വീട് കുടി കൂടൽ ചടങ്ങിനു വേണ്ടി പൊന്നാനിയിൽ പോയിര്രുന്നപ്പോൾ ആയിരുന്നു ശിഹാബ് തങ്ങളുടെ ഭാര്യ ശരീഫ മുത്തു ബീവി മരണപ്പെട്ടതായി അറിയാൻ സാധിച്ചത് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇൽ മേല്പലം വളരെ ദൂരമായിരുന്നതിനെ തുടർന്ന് റെയിൽ പാളം കടന്നാണ് പോയത് അത് കടക്കാൻ വല്യ പ്രയാസമാണ് (www.evisionnews.in)  അദ്ദേഹത്തിന് ഉണ്ടായതു ഞാൻ താങ്ങി പിടിച്ചു ഇറക്കുകയും കയറ്റുകയും ചെയ്തതായിരുന്നു , അത് മരിക്കുന്നതിനു 4 വര്ഷം മുമ്പാണെന്നു തോന്നുന്നു അപ്പോൾ തന്നെ അദ്ദേഹത്തിന് സ്ടപ്പുകൾ കയറൽ അസാധ്യമായിരുന്നു പിന്നീട് പാണക്കാട് എത്തുകയും അവിടെ ഹൈദരലി ശിഹാബ് തങ്ങളും ഉമര് ബാഫഖി തങ്ങളും ഉണ്ടായിരുന്നു അവരൊക്കെ വല്യ ആദരവാണ് കാണിച്ചത് , പലപ്പോഴും അദ്ദേഹം ആശുപത്രിയിൽ അട്മിട്റ്റ് അയ വേളകളിൽ കൂടെ നിൽക്കാരുണ്ടായിരുന്നു 

പുസ്തക വായനയും എഴുത്തും, തന്നെയാണ് മിക്ക ദിവസങ്ങളിലും , അത് പോലെ ആത്മീയ മായി ദിക്കുരുകളിൽ ലയിക്കുമായിരുന്നു രാത്രി സമയങ്ങളിൽ അതിലും എര്പ്പെടുമായിരുന്നു ഇടയ്ക്കു അവിടെ താമസിക്കുന്ന വേളകളിൽ തഹജുദ്ദ് നമസ്കാരം കഴിഞ്ഞു സുബിഹിക്ക് വേണ്ടി ചെരുപ്പ കാലത്ത് ഉട്ടോ എന്ന് വിളിച്ചായിരുന്നു ഉണര്താരുണ്ടായിരുന്നത് 

വൈകുന്നേരങ്ങളിൽ വീട്ടിൽ ഉണ്ടെങ്കിൽ പുറത്തിറങ്ങും ഇങ്ങനെ കണ്ണോടിക്കും അപ്പോൾ കാണുന്ന തേങ്ങ യോ മറ്റോ കാണിച്ചു കൊണ്ട് ഞങ്ങൾ എടുത്തു കൊണ്ട് വരും , സമുദായ സേവനത്തിനിടയിൽ വീട്ടിലെ ചില കാര്യങ്ങളും അദ്ദേഹം തന്നെ ഷ്രദ്ദിക്കും മാങ്ങയുടെ മരത്തിനു എന്തോ പുഴു സംബന്തമായ തകരാര് സംബവിച്ചപ്പോ അത് കാണിച്ചു കൊണ്ട് എന്നോട് കൃഷി ഭവനിൽ പോകാൻ എല്പ്പിക്കാർ ഉണ്ടായിരുന്നു 

സ്ഥാപനത്തിലെ എല്ലാ കാര്യത്തിലും അദ്ദേഹം നേരിട്ട് ഇടെപെടുകയും ഭക്ഷണ കാര്യത്തിൽ പോലും കുട്ടികളെക്കാൾ കൂടുതൽ തന്റെ പാത്രത്തിൽ ഇട്ടാൽ അത് നിരസിക്കുകയും ചെയ്യുമായിരുന്നു.

ലാപ്‌ ടോപ്‌ ഉപയോഗിച്ച് കൊണ്ട് ഗോള ശാസ്ത്ര സംബന്തമായ ഘടനകളും ഗവേഷണങ്ങളും നടത്തിയ അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചു , ഇൽമുൽ ഫലക്കിന്റെ അറബിയും ഇംഗ്ലീഷും പോലും നിരവധി ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രചോതനം ആയിട്ടുണ്ട്‌ , അത് കൊണ്ട് തന്നെ അദ്ദേഹത്തെ കുറിച്ച് ദാറുൽ ഹുദ ഇസ്ലാമിക് സർവകലാശാല യെ കൂടാതെ ദൽഹിയിലെ ജെ എൻ യു , മൌലാന ആസാദ്‌ സര്വലകശാലകൾ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രബന്ധമായി  (www.evisionnews.in) അവതരിക്കുകയുണ്ടായി അത് അദ്ദേഹം വളര്ത്തിയ വിദ്യാഭ്യാസ വിപ്ലവത്തിനുള്ള അംഗീകാരമാണ് 
ഇന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ അഡ്വ ആയും വിവിധ സർവകലാശാല കളിൽ പി എച് ഡി പോലുള്ള ഉന്നത പഠനം നിർവഹിച്ചു വരികയാണ് 

സയ്യിദ് കുടുംബവുമായി അതിരറ്റ ആദരവ് നല്കിയ അദ്ദേഹം പാണക്കാട് ശിഹാബ് തങ്ങൾ മായി ഉറ്റ ബന്തം പുലര്ത്തി സ്ഥാപനത്തിൽ ഏതു പരിപാടിക്കും ശിഹാബ് തങ്ങളോ സഹോദരങ്ങൾ ആയോ ഉണ്ടായിരിക്കും 
കുമ്പുൽ തറവാട് മായും ആത്മ ബന്തം പുലർത്തിയിരുന്നു , സയ്യിദ് അലി തങ്ങൾ , അതെ പോലെ ആറ്റ ക്കോയ , കുഞ്ഞി ക്കോയ തങ്ങൾ ഒക്കെ വളരെ ബന്തത്തിൽ ആയിരുന്നു 

മംഗലാപുരത്തെ ഒരു പരിപാടിക്ക് വേണ്ടി അദ്ദേഹം കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ആറ്റ കോയ തങ്ങൾ സ്വീകരിക്കുന്ന രംഗം തന്നെ അതിനു ഉദാഹരണം കൂടിയാണ് 

എവിടെ പോയാലും ഞങ്ങള്ക്കുള്ള ബ്രാൻഡ് പേരായി അദ്ദേഹം എന്നത് എന്നും അഭിമാനം കൊണ്ട് പുളകിതം ആകാറുണ്ട് , കഴിഞ്ഞ വര്ഷം സയ്യിദ് അലി തങ്ങളെ വീട്ടിൽ നോമ്പ് തുറ പരിപാടിയിൽ പങ്കെടുത്തപ്പോൾ അദ്ദേഹത്തോട് പരിചയപ്പെടുത്തിയപ്പോൾ തന്നെ അദ്ദേഹം എഴുനേറ്റു കൊണ്ട് മുസാഫഹത്ത് ചെയ്തപ്പോൾ മനസ്സിലാക്കാം അദ്ദേഹത്തിനുള്ള വില എന്താണെന്നു , അതെ പോലെ പാണക്കാട് തങ്ങന്മാർ ഇങ്ങനെ തന്നെ പ്രതേകം അഷിർവദിക്കും എല്ലാം അദ്ദേഹത്തിന്റെ പേരില് മാത്രം 
എറണാക്കുളം , കോഴിക്കോട് തുടങ്ങിയിടത്തു നിന്നും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 
അസാമാന്യമായ കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു ഗോള ശാസ്ത്രവുമായി ബന്തെപ്പെട്ടു കൊണ്ട് എങ്ങിനിയരിംഗ് സ്ഥാപനമായ എല് ബി എസ്സിലെ അധ്യാപകരെ കൊണ്ടേ അദ്ദേഹം ചെയ്ത കണക്കു പരിശോദിപ്പിച്ചപ്പോൾ അവർ പോലും അത്ഭുധപ്പെട്ടു അത്ര മാത്രം കൃത്യമായിരുന്നു 

വഫാത്തിനു രണ്ടു ദിവസം മുമ്പ് റബി മാസ പിറവി അറിയിക്കാൻ പതിവ് പോലെ ആളെ ഏര്പ്പാട് ചെയ്യുകയും പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു 

ഇരുട്ടിന്റെ മറവിലെ കാപാലികർ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തു , കള്ളൻ കഞ്ഞി വെക്കും പോലെ സ്വധീന ശക്തികളാൽ അത്തരം കപലികൾ വിലസുന്നു , സത്യം പുലരുക തന്നെ ചെയ്യും എന്നതിൽ തര്ക്കമില്ല ഇനിയും ഒരുപാട് എഴുതാനുണ്ട് സ്ഥല ദൈര്ഘ്യം കണക്കിലെടുത്ത് കൊണ്ട് തല്ക്കാലം നിർത്തുന്നു

ദുബായ് ഔകാഫിന്റെ ആദരം , ശംസുൽ ഉലമ അവാര്ഡ് , മക്ധും അവാര്ഡ് തുടങ്ങിയ നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തി 

അദ്ദേഹം ഉയര്ത്തിയ വിദ്യാഭ്യാസ നവോതനം എക്കാലവും സ്മരിക്കും എന്ന് മാത്രമല്ല അത് തലമുറകൾ ആസ്വദിച്ചു കൊണ്ടിരിക്കും ആ വകയിൽ അദ്ദേഹത്തിന്റെ പരലോക ജീവിതം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad