Type Here to Get Search Results !

Bottom Ad

പട്ടികവര്‍ഗക്കാരുടെ പതിറ്റാണ്ടുകളായുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകി കളക്ടറുടെ അദാലത്ത്

evisionnews

കാസര്‍കോട് :(www.evisionnews.in)പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ ചെമ്പക്കാട് പട്ടികവര്‍ഗ്ഗ കോളനിയില്‍ സംഘടിപ്പിച്ച അദാലത്ത് കോളനിവാസികള്‍ക്ക് ആശ്വാസമായി. ജില്ലാഭരണകൂടവും, ജില്ലാ പട്ടികവര്‍ഗ്ഗവികസന ഓഫീസും കുടുംബശ്രീയുമായി സഹകരിച്ചാണ്പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്. ഉരുളാല-ചെമ്പക്കാട് പ'ികവര്‍ഗ്ഗകോളനിവാസികള്‍ക്കായി ചെമ്പക്കാട് ഏകാധ്യാപകവിദ്യാലയ മൈതാനത്ത് നട അദാലത്ത് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ) ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ച അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെ് എം.എല്‍.എ പറഞ്ഞു.

പ'ികവര്‍ഗ്ഗക്ഷേമത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കു നിരവധി ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുുണ്ടെ് ഉറപ്പുവരുത്തുതിനാണ് കോളനി അദാലത്തുകള്‍ സംഘടിപ്പിക്കുതെ് ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പറഞ്ഞു.

കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് മുന്‍കൂട്ടി ലഭിച്ച 144 അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. 140 പുതിയ അപേക്ഷകള്‍ അദാലത്തില്‍ ലഭിച്ചു. പട്ടയം നഷ്ടപ്പെട്ടതിനാല്‍ വര്‍ഷങ്ങളായി ആനുകൂല്യങ്ങള്‍ ലഭിക്കാതിരു 57 പേര്‍ക്ക് അദാലത്തില്‍ ജില്ലാകളക്ടര്‍ ഭൂരേഖകള്‍ അനുവദിച്ചു. ചടങ്ങില്‍ എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും സാിധ്യത്തില്‍ രേഖകള്‍ കോളനിവാസികള്‍ക്ക് കൈമാറി. ചെമ്പക്കാട് കമ്മ്യൂണിറ്റിഹാളിന്റെ വിഛേദിച്ച വൈദ്യുതി കണക്ഷന്‍ പുന.സ്ഥാപിക്കുതിന് തുക അനുവദിക്കുതിന് ബേഡഡുക്ക ഗ്രാമപഞ്ചായത്തിനും, വൈദ്യതിബന്ധം പുന.സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കി. ബി.പി.എല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയ 19 പ'ികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ജില്ലാകളക്ടര്‍ ബി.പി.എല്‍ കാര്‍ഡുകള്‍ അനുവദിച്ചു. വായ്പകള്‍ എഴുതിതളളുത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിലുളളഅവ്യക്തത നീക്കുതിന് പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്ക് എഴുതിയിട്ടുണ്ട്. പുതിയ ഉത്തരവ് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെും അദാലത്തില്‍ അറിയിച്ചു. ഉത്തരവ് ലഭിക്കുതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്കും, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ കളിസ്ഥലത്തിനായി നല്‍കിയ അപേക്ഷയിലും അനുകൂല നടപടി സ്വീകരിച്ചിട്ടുണ്ടെ് കളക്ടര്‍ അറിയിച്ചു. മൈതാനം വികസിപ്പിക്കുതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കൈമാറി. മൂന്നു പേര്‍ക്ക് വീതം വിധവപെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും അനുവദിച്ചു.

ഭൂമി, പട്ടയം, ഗതാഗതപ്രശ്‌നം, കുടിവെളളം, ക്ഷേമപദ്ധതികള്‍ തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചത്. ഭൂമി സംബന്ധിച്ച് 33ഉം കുടിവെളളത്തിനായി അഞ്ച് അപേക്ഷകളും വീടിന് 18 പെന്‍ഷന് അഞ്ച,് വായ്പ അഞ്ച് , ധനസഹായം ഏഴ്, ചികിത്സാസഹായം 14, റേഷന്‍ കാര്‍ഡ് 26, വീടും സ്ഥലവും സംബന്ധിച്ച് ഒന്ന്, സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തുതിനും പേരുതിരുത്തുതിനും രണ്ട് വീതവും, പൊതുകാര്യങ്ങള്‍ സംബന്ധിച്ച് ഏഴും അപേക്ഷകള്‍ പുതുതായി ലഭിച്ചു. മുഴുവന്‍ അപേക്ഷകളിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ രണ്ടാഴ്ചക്കകം ഉദ്യോഗസ്ഥതലയോഗം ചേരുമെ് എ.ഡി.എം എച്ച് ദിനേശനും, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്കയും അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍, സബ് കളക്ടര്‍ ജോഷി മൃമയി ശശാങ്ക്, എഡിഎം എച്ച്.ദിനേശന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സമാരായ എ. മാധവന്‍, സുകുമാരന്‍ പായം, പഞ്ചായത്തംഗം കെ.രജനി, കാസര്‍കോട് തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍, കുടുംബശ്രീ അഡീഷണല്‍ കോര്‍ഡിനേറ്റര്‍മാരായ കെ.വി.വിജയന്‍, എച്ച്.യൂസുഫ്, പട്ടികവര്‍ഗ്ഗവികസന ഓഫീസര്‍ കെ. കൃഷ്ണപ്രകാശ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്. അബ്ദുള്‍ മജീദ് സ്വാഗതം പറഞ്ഞു.ആധാര്‍ ക്യാമ്പും, അലോപ്പതി, ഐ.എസ്.എം, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും അദാലത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad