Type Here to Get Search Results !

Bottom Ad

അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് പകരം അഡോബ് ഷിറ്റ്‌ലര്‍: മോദിയെ പരിഹസിച്ച് സഞ്ജീവ് ഭട്ട്


മുംബൈ: (www.evisionnews.in) ചെന്നൈ പ്രളയം വിമാനത്തില്‍ നിന്നും വീക്ഷിക്കുന്ന നരേന്ദ്രമോദിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് വിക്രിയകള്‍ കാണിച്ച് പുറത്തുവിട്ടതിനെ പരിഹസിച്ചത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. 'ഡിജിറ്റല്‍ ഇന്ത്യ ഇന്‍ ആക്ഷന്‍!' എന്ന കുറിപ്പോടെയാണ് ഫോട്ടോഷോപ്പ് ചിത്രവും ഒറിജിനലും സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം മോദിയെ 'അഡോബ് ഷിറ്റ്‌ലര്‍' എന്ന് കളിയാക്കുകയും ചെയ്യുന്നുണ്ട് സഞ്ജീവ് ഭട്ട്. 'അഡോബ് ഷിറ്റ്‌ലറിന് ഫോട്ടോഷോപ്പില്ലാത്ത ജീവിതം അസാധ്യമാണെന്ന്' പറഞ്ഞാണ് ഭട്ട് മോദിയെ കളിയാക്കിയിരിക്കുന്നത്. 


മോദിയുമായി ബന്ധപ്പെട്ട് വൈറലായ ഫോട്ടോഷോപ്പ് ചിത്രങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ചെന്നൈ പ്രളയ മേഖല വിമാനത്തിലിരുന്ന് നോക്കുന്ന ചിത്രം. ചിത്രം ഫോട്ടോഷോപ്പാണെന്ന കാര്യം പിടിക്കപ്പെട്ടതോടെ ചിത്രം ട്വീറ്റ് ചെയ്ത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ യാതൊരു വിശദീകരണവും നല്‍കാതെ അതു ഡിലീറ്റ് ചെയ്തിരിക്കുകയാണ്. 

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ശക്തമായി നിലകൊണ്ട ഐ.പി.എസ് ഓഫീസറായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. 2015ല്‍ ഭട്ടിനെ പോലീസ് സേനയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 

Keywords: mumbai-adolf-hitler-modi-sanjeev-bhatt

Tags

Post a Comment

0 Comments

Top Post Ad

Below Post Ad