Type Here to Get Search Results !

Bottom Ad

രണ്‍വീറിന് മുന്നില്‍ നഗ്‌നയാവാന്‍ പോലും തനിക്ക് ഭയമില്ല. ദീപിക പദുകോണ്‍


മുബൈ:(www.evisionnews.in)രണ്‍വീറുമായുള്ള ബന്ധത്തെ കുറിച്ച് ദീപിക തുറന്ന് പറഞ്ഞിരിക്കുന്നു. രണ്‍വീറിന് മുന്നില്‍ നഗ്‌നയാവാന്‍ പോലും തനിക്ക് ഭയമില്ലെന്നാണ് ദീപിക പറഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും ദീപിക ആണയിടുന്നു.എന്റെ ആത്മസുഹൃത്തായ രണ്‍വീറിന് മുന്നില്‍ നഗ്‌നയാകാന്‍ പോലും എനിക്കു ഭയമില്ല. അങ്ങനെ നഗ്‌നയായി നിന്നാല്‍ പോലും അദ്ദേഹം എന്നെ ഉപദ്രവിക്കില്ല, അപമാനിക്കുകയുമില്ല. അക്കാര്യം എനിക്ക് ഉറപ്പുണ്ട്. അങ്ങനെയുള്ള പരസ്പര വിശ്വാസമാണ് ഞങ്ങള്‍ക്കിടയിലുള്ളത് ദീപിക പറഞ്ഞു.

തികച്ചും റൊമാന്റിക് ആയ മനസാണ് തനിക്കുള്ളതെന്നും ദീപിക പറഞ്ഞു. മെഴുകുതിരി വെളിച്ചത്തിലെ അത്താഴവും പൂക്കളും ഒക്കെ ഞാനിഷ്ടപ്പെടുന്നു. ഇവയെല്ലാം ഒരു പുരുഷന്റെ വ്യക്തിത്വത്തില്‍ ഉണ്ടാവുകയാണെങ്കില്‍ അത് നല്ല കാര്യമാണ്. എന്നാല്‍, തന്നെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഒരു പുരുഷന്‍ എന്തെങ്കിലും ചെയ്യുന്നതെങ്കില്‍ താന്‍ വേറെ വഴി നോക്കുമെന്നും ദീപിക പറഞ്ഞു.

രണ്‍വീര്‍ സിംഗും ദീപിക പഡുകോണും നായികാനായകന്മാരാവുന്ന പുതിയ സിനിമയായ ബാജിറാവോ മസ്താനി ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad