Type Here to Get Search Results !

Bottom Ad

ഋഷിരാജ് സിങ് ജയില്‍ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവി


തിരുവനന്തപുരം: (www.evisionews.in) പോലീസ് തലപ്പത്ത് അഴിച്ചുപണി. ഡി.ജി.പി ഋഷിരാജ് സിങ്ങിനെ ജയില്‍ മേധാവിയായി നിയമിച്ചു. നിലവില്‍ ജയില്‍ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. അനില്‍കാന്തിനെ ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിച്ചു. 

സര്‍ക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിന് പകരമായാണ് അനില്‍കാന്തിനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയത്. വിന്‍സണ്‍ എം പോള്‍ ഒഴിഞ്ഞ വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഉത്തരമേഖല എ.ഡി.ജി.പി എന്‍.ശങ്കര്‍റെഡ്ഡിയെ കൊണ്ടുവന്നിരുന്നു. ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന ഋഷിരാജ് സിങ്ങിന് വിന്‍സണ്‍ എം പോള്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത്.

ജയില്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റിയതില്‍ പ്രതിഷേധിച്ച് ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റായി നിയമിതനാകുന്നതോടെ ഡി.ജി.പി റാങ്കുണ്ടെങ്കിലും എ.ഡി.ജി.പിയുടെ ശമ്പളമേ ലഭിക്കൂ. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിക്കാന്‍ ആലോചിക്കുന്നത്.

Keywords: trivandrum-rishiraj-singh-dgp-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad