Type Here to Get Search Results !

Bottom Ad

കട്ടത്തട്ക്ക സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പുത്തിഗ: (www.evisionnews.in) സഅദിയ്യ സൗദി അറേബ്യ ഖമീശ് മുശൈഥ് ഒര്‍ഗനൈസറും എസ്.എസ് എഫ് മുന്‍ പുത്തിഗെ പഞ്ചായതത് പ്രസിഡന്റുമായിരുന്ന റഫീഖ് സഅദി കട്ടത്തടക്ക (36) സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.രാത്രി നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് ശ്രമം നടത്തി വരുന്നു.

നാട്ടില്‍ വിവിധ മദ്രസകളില്‍ അധ്യാപകനായി സേവനം ചെയ്തിരുന്ന റഫീഖ് സഅദി ഒന്നര വര്‍ഷം മുമ്പാണ് സഅദിയ്യയുടെ ഒര്‍ഗനസറായി സൗദിയിലെത്തിയത്. നാട്ടില്‍ മുഹിമ്മാത്ത്, സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെയും സുന്നി സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

കട്ടത്തടക്ക പഞ്ചിക്കൊടി മുഹമ്മദിന്റെയും കുഞ്ഞലീമയുടെയും മകനാമ്. ഭാര്യ സക്കീന കളത്തൂര്‍. മക്കള്‍ ഉമൈര്‍ (പുത്തിഗെ എ.ജെ.ബി.എസ് സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥി) ഉവൈസ് (രണ്ട് വയസ്സ്)

സഹോദരങ്ങല്‍ അബ്ദുല്ല പഞ്ചിക്കൊടി, യൂസുഫ് മുസ്ലിയാര്‍ കട്ടത്തട്ക്ക് (ദമാം), ശാദുലി (സൗദി), അശ്‌റഫ് പഞ്ചിക്കൊടി, ആയിശ, മറിയുമ്മ

Post a Comment

0 Comments

Top Post Ad

Below Post Ad