Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്വീകരണവും അനുസ്മരണവും നടത്തി

evisionnews

ഖത്തര്‍: (www.evisionnews.in) ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കെഎസ് സുലൈമാന്‍ ഹാജി അനുസ്മരണവും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കൊല്ലംപാടിക്ക് സ്വീകരണവും നല്‍കി
നിര്‍ണായകഘട്ടത്തില്‍ തന്റെ ജീവിതം തന്നെ സംഘടനക്കുവേണ്ടി സമര്‍പ്പിച്ച, ഉത്തരകേരളത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം പടുത്തുയര്‍ത്താനുള്ള അടിത്തറ പാകിയ നിസ്വാര്‍ത്ഥതയുടെ നിറകുടമായിരുന്ന നേതാവിനെയാണ് കെഎസ് സുലൈമാന്‍ ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന്് ഖത്തര്‍ കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് എസ്.എ.എം ബഷീര്‍ പറഞ്ഞു. യോഗം ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്ദീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു .

ഖത്തറില്‍ എത്തിയ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കൊല്ലംപാടിക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ട്രഷര്‍ ഹാരിസ് എരിയാല്‍ , എം പി ഷാഫി ഹാജി എന്നിവര്‍ നല്‍കി. സാദിഖ് പാക്യര, ബഷീര്‍ ചെര്‍കള , ആദംകുഞ്ഞി കെ.പി , എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

യോഗം ബഷീര്‍ ചാലകുന്നു , ഹമീദ് മാന്യ , യൂസുഫ് മാര്‍പാനടുക്ക , ഡി എസ് അബ്ദുള്ള , ഇബ്രാഹിം ബെല്ലുര്‍ , മുഹമ്മദ് കുഞ്ഞി കണ്ടത്തില്‍ , ഹമീദ് അറന്തോട് ,ബാവ ബി എം , അഷ്‌റഫ് പള്ളപാടി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അലി ചേരൂര്‍ നന്ദി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad