Type Here to Get Search Results !

Bottom Ad

പൈവളികയില്‍ ഭാരതി പ്രസിഡന്റ്

evisionnews

പൈവളികെ:(www.evisionnews.in) ഗ്രാമ പഞ്ചായത്തില്‍ ഭാരതി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ്പ്രസിഡന്റായി സുനിത വള്‍ട്ടി ഡിസൂസയെയും തെരഞ്ഞെടുത്തു. തിങ്കളാഴ്ച പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ മഞ്ചേശ്വരം എ.ഇ.ഒ കെ നന്ദികേശന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റിന്, പ്രസിഡന്റ് ഭാരതി സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കൂടാറില്‍ നിന്ന് വിജയിച്ച അംഗമാണ്് ഭാരതി. പതിനെട്ടാം വാര്‍ഡായ കളായില്‍ നിന്ന് വിജയിച്ചാണ് സുനിത വള്‍ട്ടി ഡിസൂസ പഞ്ചായത്ത് അംഗമായത്. പ്രസിഡന്റിനായി കെ. ജയലക്ഷ്മി ഭട്ടും വൈസ്. പ്രസിഡന്റിനായി ഹരീഷ് ഭട്ടോരിയും മത്സരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad