Type Here to Get Search Results !

Bottom Ad

പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം


കാഞ്ഞങ്ങാട്: (www.evisionnews.in) പുല്ലൂര്‍പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ നേരെ ഇന്ദിരാഭവന് നേരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച്ച രാവിലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കെട്ടിടത്തിലേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന്‌ കേടുപാടുവരുത്തിയിട്ടുമുണ്ട്. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കെ. ചവിണിയന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ ഒന്നേകാലിന് ശേഷമാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നു. സമീപത്തെ പെരിയ സഹകരണ ബാങ്ക് സായാഹ്ന ശാഖയുടെ സി.സി.ടി.വിയില്‍ മൂന്ന് വാഹനങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: kanhangad-pullur-periya-congress-office-attacked

Post a Comment

0 Comments

Top Post Ad

Below Post Ad