Type Here to Get Search Results !

Bottom Ad

പ്രവാസിയുടെ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുനല്‍കി തേപ്പ് തൊഴിലാളി മാതൃകയായി


ബദിയടുക്ക:(www.evisionnews.in) പ്രവാസിയുടെ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുനല്‍കി തേപ്പ് തൊഴിലാളി മാതൃകയായി. നെല്ലിക്കട്ടയിലെ തേപ്പ് തൊഴിലാളി രവിയാണ് കളഞ്ഞുകിട്ടിയ പേഴ്‌സ് പോലീസില്‍ ഏല്‍പിച്ചത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ബാലടുക്കത്തെ ബദ്‌റുദ്ദീന്റെ പേഴ്‌സാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.

പണവും യു എ ഇ എക്‌സ്‌ചേഞ്ചിന്റെ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ രേഖകളും അടങ്ങുന്ന പേഴ്‌സാണ് രവി ബദിയടുക്ക പോലീസില്‍ ഏല്‍പിച്ചത്. പോലീസ് ബദറുദ്ദീനെകണ്ടെത്തി സ്റ്റേഷനില്‍വെച്ച് എസ് ഐയുടെ സാന്നിധ്യത്തില്‍ രവി പേഴ്‌സ് തിരിച്ചുനല്‍കി. സത്യസന്ധതകാട്ടിയ രവിയെ പോലീസ് അഭിനന്ദിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad