Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ ഓഫീസ് സെക്‌സ് റാക്കറ്റിന്റെ കേന്ദ്രം: പിസി ജോര്‍ജ്


കോട്ടയം: (www.evisionnews.in) മുഖ്യമന്ത്രിയുടെ ഓഫീസ് സെക്‌സ് റാക്കറ്റിന്റെ കേന്ദ്രമാണന്ന് പിസി ജോര്‍ജ്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം.ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം.ജയില്‍പുളളിയായതു കൊണ്ട് ബിജുവിന്റെ ആരോപണം സത്യമല്ലാതാകുന്നില്ലെന്നും ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

ബിജു രാധാകൃഷ്ണന്റെ മൊഴി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി ഉന്നയിച്ചതോടെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രിമാരും എംഎല്‍മാരും രംഗത്തെത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുളള വിഎസിന്റെ പ്രസംഗവും ശ്രദ്ധനേടി. അതേസമയം സോളാര്‍ കേസില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി . പൊതു പ്രവര്‍ത്തനം നടത്താന്‍ അങ്ങനെയെക്കില്‍ തനിക്ക് അര്‍ഹതയില്ലെന്നും നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. അപമാനിച്ചു വിടാന്‍ നോക്കിയാല്‍ അതിജീവിക്കും. എല്ലാത്തിനെയും അതിജീവിച്ചിട്ടേ പുറത്തുപോകുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 

Keywords: kotayam-pc-georges-opinion-about-oomen-chandy-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad