Type Here to Get Search Results !

Bottom Ad

ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍: പരിശീലന പരിപാടി തുടങ്ങി

evisionnews

കാസര്‍കോട്:(www.evisionnews.in) സാമൂഹ്യനീതി വകുപ്പിന്റെയും, ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും ഒ.ആര്‍.സി ടീം അംഗങ്ങള്‍ക്കുമായുളള പരിശീലന പരിപാടി തുടങ്ങി. കാസര്‍കോട് ഗവ.യു.പി.സ്‌ക്കൂള്‍ അനക്‌സ് ഹാളില്‍ പത്ത് ദിവസങ്ങളായി നടക്കുന്ന പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ്.ബോസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കൃഷ്ണകുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.സി. വിമല്‍രാജ്, കാസര്‍കോട് എ.ഇ.ഒ രവീന്ദ്രനാഥ്, അരവിന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു സ്വാഗതവും ഒ.ആര്‍.സി ജില്ലാകോ.ഓര്‍ഡിനേറ്റര്‍ കെ. ഷുഹൈബ് നന്ദിയും പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ ഐ.സി.പി.എസ്‌ന്റെ പ്രവര്‍ത്തനവുമായി സംയോജിപ്പിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നും ഓരോ സ്‌ക്കൂള്‍ വീതം പദ്ധതിക്കായി ജില്ലാ കളക്ടര്‍ അധ്യക്ഷനും വിവിധ വകുപ്പു മേധാവികള്‍ അംഗങ്ങളായുളള ഒ.ആര്‍.സി. ഡിസ്ട്രിക്റ്റ് ആക്ഷന്‍ ഗ്രൂപ്പ് തെരെഞ്ഞെടുത്തിട്ടുണ്ട്.കാസര്‍കോട് ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ജി.എച്ച്.എസ്.എസ് ഉദിനൂര്‍, ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറ, ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ എന്നീ തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌ക്കൂളുകളില്‍ ഒ.ആര്‍.സി പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി അഞ്ച് ഒ.ആര്‍.സി സ്‌ക്കൂളുകളിലെ എല്ലാ അധ്യാപകര്‍ക്കും ഒ.ആര്‍.സി കോര്‍ ടീം മെമ്പേഴ്‌സിനുമാണ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഈ അക്കാദമിക്ക് വര്‍ഷം ഒ.ആര്‍.സി പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ അഞ്ച് സ്‌ക്കൂളുകളിലെ എല്ലാ അധ്യാപകര്‍ക്കും സ്‌ക്കൂള്‍ കൗണ്‍സിലേഴ്‌സ് , സ്‌ക്കൂള്‍ ഹെല്‍ത്ത് നേഴ്‌സ്, പി.ടി.എ. പ്രതിനിധികള്‍ എന്നിവര്‍ക്കായാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ബാച്ചുകളില്‍ 10 ദിവസങ്ങളിലായി 230 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഒ.ആര്‍.സി നോഡല്‍ ടീച്ചര്‍ ബിജു ജോസഫ്, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ഡോ. രഘുറാം ഭട്ട്, കെ.പി. അഖില എന്നിവര്‍ ക്ലാസ്സെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad