Type Here to Get Search Results !

Bottom Ad

കുംബഡാജെ ഒ.എസ്.എ ദശവാര്‍ഷീക സമ്മേളനം ബുധനാഴ്ച തുടങ്ങും

evisoinnews

കാസര്‍കോട്:(www.evisionnews.in) കുമ്പഡാജെ നുസ്രത്തുല്‍ ഇസ്്‌ലാം മദ്‌റസ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഒ.എസ്.എ യുടെ ദശവാര്‍ഷീക സംമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. വൈകിട്ട് 4 ന് മഖാംസിയാറത്തിന് ശേഷം ജമാഅത്ത് പ്രസിഡന്റ് കെ.എം ഹസൈന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടിന് മതപ്രഭാഷണം സയ്യിദ് എന്‍.പി.എം സൈനുല്‍ ആബുദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി 8 ന് കുമ്പോല്‍ കെ.എസ് ആറ്റുകോയ തങ്ങള്‍ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ലാഹ് ഖാസിമി മുഖ്യപ്രഭാഷണം നടത്തും. 11 ന് വൈകീട്ട് 6ന് സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.ജി.സി ബഷീര്‍, ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ പി രാമന്‍മാസ്റ്റര്‍, റവ.ഫാദര്‍ ജോസഫ് ഈനാച്ചേരിയില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30 ന് സമാപന സമ്മേളനം പാണക്കാട് ശമീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

വാര്‍ത്താസമ്മേളനത്തില്‍ എം ഫസലു റഹ്മാന്‍ ദാരിമി, ഫാറൂഖ് കുമ്പഡാജെ, ശരീഫ് പാലക്കാര്‍, ഫൈസല്‍, വൈ.ഹനീഫ, മുജീബ്,യു.എം മൊയ്തീന്‍ കുഞ്ഞി, അലി തുപ്പക്കല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad