Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ ക്വിസ് മത്സരം വിത്യസ്തമായി

evisionnews

കാസര്‍കോട്:(www.evisionnews.in) ജോലിയും പഠനവുമായി പല വഴിക്ക് പിരിഞ്ഞ് പോയ നാട്ടുകാരെ ഒരുമിപ്പിക്കാനായി രൂപമെടുത്ത മാന്യയിലെ യുണൈറ്റഡ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ നേത്രിത്വത്തില്‍ ഓണ്‍ലൈനിലൂടെ ക്വിസ് മത്സരം സംഘടിപ്പിച്ചു. 20 ദിവസങ്ങളിലായി നടന്ന ക്വിസ് മത്സരത്തിനൊടുവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയ 8 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ ഗ്രാന്റ് ഫിനാലെയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മജീദ് മഹാക്ക്( യു.എ.ഇ) ഒന്നാം സ്ഥാനം സ്വന്തമാക്കി. യൂസുഫ് എം.എം (ബഹ്‌റൈന്‍), ഷബീര്‍.എം.എ( ഇന്ത്യ) എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. പൊതുവിജ്ഞാനത്തിന് പുറമെ പ്രാദേശിക സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരുന്നു ക്വിസിന്റെ പ്രത്യേകത. ലൈവ് ആയി സംഘടിപ്പിച്ച ഗ്രാന്റ് ഫിനാലെ അഞ്ച് മണിക്കൂര്‍ നീണ്ട് നിന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എസ്.അഹമദ് ഓണ്‍ലൈനിലൂടെ ഫിനാലെ ഉദ്ഘാടനം ചെയ്തു.

നേരത്തെ ഗ്രൂപ്പിന്റെ നേത്രിത്വത്തില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചിരുന്നു. സിദ്ധീഖ്.എം.എ, മജീദ്.എം.എച്ച് എന്നിവരാണ് ഗ്രൂപ്പിന്റെ അഡ്മിന്മാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad