Type Here to Get Search Results !

Bottom Ad

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു



മംഗളൂരു (www.evisionnews.in): കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉജിറെ എസ്.ഡി.എം കോളജ് വിദ്യാര്‍ത്ഥി അഡ്യടുക്കയിലെ ലക്ഷ്മിനാരായണ ഭട്ടിന്റെ മകന്‍ അജയ് (19) ആണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചയോടെ ബെല്‍ത്തങ്ങാടി പരശുരാമ ക്ഷേത്രത്തിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജയ് കുളക്കരയിലെത്തിയത്. എന്നാല്‍ അജയ് മാത്രമാണ് കുളിക്കാനിറങ്ങിയത്. ഒഴുക്കില്പ്പെട്ട് അജയ് മുങ്ങിത്താഴുന്നത് കണ്ട സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

Keywords: Karnataka-news-manglore




Tags

Post a Comment

0 Comments

Top Post Ad

Below Post Ad