Type Here to Get Search Results !

Bottom Ad

നഴ്‌സിനേയും യുവാവിനേയും കാണാതായി


രാജപുരം: (www.evisionnews.in) ന്യൂഡല്‍ഹിയിലെ നഴ്‌സിംഗ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയ യുവതി പാണത്തൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടി.

മാലക്കല്ല് ആനിമൂട്ടില്‍ ജോയിയുടെ മകള്‍ ജിന്റു ജോയിയാണ് (24) പാണത്തൂര്‍ സ്വദേശി റഹീമിനൊപ്പം നാടുവിട്ടത്. ജിന്റുവും റഹീമും സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം അവസാനിപ്പിക്കാന്‍ രണ്ടുകുടുംബങ്ങളും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ജിന്റുവിനെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ ജോലിക്കയച്ചുവെങ്കിലും റഹീമും ജിന്റുവും വേര്‍പിരിയാന്‍ തയ്യാറായില്ല. അടുത്ത നാളില്‍ ഡല്‍ഹിയിലെ ജോലി അവസാനിപ്പിച്ച് യുവതി നാട്ടില്‍ തിരിച്ചെത്തി .

കഴിഞ്ഞ ദിവസമാണ് ഇരുവരും നാടുവിട്ടത്. പിതാവ് ജോയി രാജപുരം പോലീസി ല്‍ പരാതി നല്‍കി.

Keywords: rajapuram-nurse-and-lover-absconded- 

Post a Comment

0 Comments

Top Post Ad

Below Post Ad