Type Here to Get Search Results !

Bottom Ad

പ്രിയപ്പെട്ട നൗഷാദ്ക്ക, അങ്ങാണ് താരം

evisionnews

ജീവിതത്തിന്റെ സകല മേഖലകളിലും സൗഹൃദത്തിന്റെ ഇടപെടലിന് പ്രാധാന്യം നല്‍കുന്ന ഒരാളെന്ന നിലയിലാണ് ഇന്നലെയുംഅകലെയുള്ള ഒരു സുഹൃത്തിന്റെ വിശേഷം അറിയാന്‍ ഫോണെടുത്തത്.... എന്നും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന സ്‌നേഹിതന് കുറേ വിളിച്ചിട്ടും എടുക്കാത്തപ്പോള്‍ അല്‍പം ശങ്ക കൂടി.അല്‍പം കഴിഞ്ഞപ്പോള്‍ മൂപ്പര് ഇങ്ങോട്ട് വിളിക്കുകയും അല്‍പം നീരസത്തോടെ

എടുക്കാത്തതിന്റെ കാര്യം അന്വേഷിക്കുകയും ചെയ്തു.ഇവിടെ ഒരപകടം നടന്നെന്നും അതിന്റെ പിറകെയായത് കൊണ്ടാണ് ഫോണ്‍ എടുക്കാത്തതെന്നും പറഞ്ഞപ്പോള്‍ നേര്‍ത്തൊരു ചിരി പാസ്സാക്കി തിരിച്ചു ചോദിച്ചു. 'സ്വന്തം കാര്യം സിന്താബാദ് എന്നാണല്ലോ നിന്റെ വെപ്പ്... (www.evisionnews.in)നീയും പരസഹായങ്ങളൊക്കെ തുടങ്ങിയോ '.. ഇതിനവന്‍ ചെറിയൊരു മൗനത്തിന് ശേഷം പറഞ്ഞ മറുപടിയാണ് ഈ കുറിപ്പിനാധാരം.

' ഫാറൂഖേ.. ശരിയാണ്, ഞാനങ്ങിനെയൊക്കെയായിരുന്നു .. ഇന്നലെ വരെ, മനുഷ്യ സ്‌നേഹത്തിന്റെ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രതീകം നൗഷാദെന്ന മനുഷ്യ സ്‌നേഹി ഈ ലോകത്തോട് വിട പറയുന്നത് വരെ 'പാലക്കാടുകാരന്‍ സുഹൃത്ത് നൊമ്പരത്തോടെ പറഞ്ഞ് നിര്‍ത്തി.

അതെ, ഒരു കോഴിക്കോടു കാരന്റെ മരണം എല്ലാവരെയും മാറ്റി മറിച്ചു. സത്യത്തില്‍ ആരായിരുന്നു നൗഷാദ്ക്ക സാധാരണ ഒരു ഓട്ടോ തൊഴിലാളി, എല്ലാവരെയും പോലെ കുടുംബത്തിന്റെ അത്താണിയായി അവരുടെ ചിരി എന്നെന്നും നിലനില്‍ക്കാന്‍ രാപ്പകല്‍ ഭേദമന്യേ അദ്ധ്വാനിക്കുന്ന ഒരു സാധാരണ മനുഷ്യന്‍.... പക്ഷെ എല്ലാവര്‍ക്കുമൊന്നും (www.evisionnews.in) അവകാശപ്പെടാനില്ലാത്ത ഒന്നുണ്ടായിരുന്നു നൗഷാദ്ക്കയ്ക്ക്. 'സഹജീവികളോടുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം, പരസഹായത്തിലെ ആത്മാര്‍ത്ഥത '........

അത് കൊണ്ടാണല്ലോ പറഞ്ഞ് വെച്ച ചായയ്ക്ക് പോലും കാത്ത് നില്‍ക്കാതെ രണ്ട് മനുഷ്യ ജീവനുകളെ രക്ഷിക്കാന്‍ മരണത്തിലേക്ക് ഇങ്ങി പോയത്. അത്യന്തം അപകടകരമായ കുഴിയില്‍, അതും ഒരു പുലബന്ധം പോലുമില്ലാത്ത തൊഴിലാളികള്‍ .... എല്ലാരെയും പോലെ നൗഷാദ്ക്കയ്ക്കുംമാറി നിന്ന് നെടുവീര്‍പ്പിടാമായിരുന്നു... എന്നിട്ടും അപകടത്തില്‍ പെട്ടവരുടെ ജാതിയും മതവുമൊന്നും നോക്കാതെ എല്ലാരും അരുതെന്ന് പറഞ്ഞപ്പോഴും ആ ഓടയിലേക്ക് ഇറങ്ങി ചെല്ലാന്‍ നൗഷാദ്ക്കയെ പ്രേരിപ്പിച്ചത് നമ്മളൊക്കെ പണ്ട് മുതല്‍ക്കേ കേട്ട് മാത്രം ശീലിച്ച യഥാര്‍ത്ഥ മനുഷ്യസ്‌നേഹം തന്നെയാണ്.

സ്‌നേഹനിധിയായ നൗഷാദ്ക്ക ....അങ്ങ് ഇന്നില്ല.. ആ ഓടയുടെ അടിത്തട്ടിലൂടെ അങ്ങ് പോയിരിക്കുന്നു. എന്നാലും, ഇന്ന് നാട് മുഴുവനും സംസാരിക്കുന്നത് അങ്ങയെ കുറിച്ചാണ്... അങ്ങയുടെ കളങ്കമില്ലാത്ത, ആര്‍ക്കും നിര്‍വ്വചിക്കാന്‍ കഴിയാത്ത ഈ ത്യാഗത്തെക്കുറിച്ചാണ്.കൂടെ നിന്നവരൊക്കെ അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴും ഒരു പക്ഷെ ഞാന്‍ മൂലം അവര്‍ രക്ഷപ്പെട്ടാലോ എന്ന അങ്ങയുടെ ചിന്തയില്‍ നിന്ന് ഞങ്ങളില്‍ ഉsലെടുത്ത ആര്‍ജവത്തെ കുറിച്ചാണ്...അങ്ങയ്ക്കും അങ്ങയുടെ കുടുംബത്തിനും ലഭിച്ച ആദരവിന് പോലും വര്‍ഗ്ഗീയ മുഖം നല്‍കി മറ്റൊരു മാറാട് സൃഷ്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ കാടത്തത്തെക്കുറിച്ചാണ്.

അതെ,നൗഷാദ്ക്ക അങ്ങയക്കഭിമാനിക്കാം. അങ്ങ് പോയത് ഒരു ദീപം കൊളുത്തി വെച്ചാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്ത് നബി ജീവിതം കൊണ്ട് കാണിച്ച് തന്ന സ്‌നേഹദീപം കൊളുത്തി വെച്ച്... നീറുന്ന നൊമ്പരങ്ങള്‍ക്കിടയിലും അങ്ങയുടെ (www.evisionnews.in) മാതാപിതാക്കള്‍ ആശ്വസിക്കുന്നു... ഇങ്ങനെയൊരു മകന്നാണല്ലോ ജന്മം കൊടുത്തതെന്ന്.. ഭാര്യ അഭിമാനം കൊള്ളുന്നു കുറച്ച് നാള് മാത്രമാണെങ്കിലും ഇങ്ങനെയൊരു ധീര ദേശാഭിമാനിയുടെ ഭാര്യയായല്ലേ ജീവിച്ചതെന്ന്.നാളെ അങ്ങയുടെ മക്കളെ നോക്കി ഞങ്ങള്‍ പറയും ഇത് ഞങ്ങളുടെ അഭിമാനമായ നൗഷാദിന്റെ മക്കളാണെന്ന്.

പല ആളുകളെയും കുറിച്ച് പറയാറുള്ളതാണ്. ഇപ്പോഴാണ് അതിന് കൂടുതല്‍ അര്‍ത്ഥം വെച്ചതെന്ന് തോന്നുന്നു.

'ഇല്ല, അങ്ങ് മരിച്ചിട്ടില്ല ,ജീവിക്കുന്നു ഞങ്ങളിലൂടെ..

ഒരു പക്ഷെ അങ്ങയെ പോലെ ആവാന്‍ ഞങ്ങള്‍ക്ക് കഴില്ലായിരിക്കാം .... എന്നാലും അങ്ങ് കൊളുത്തി വെച്ച കാരുണ്യ ദീപം അണയാതെ സൂക്ഷിക്കും......

അതെ നൗഷാദ്ക്ക ഇന്ന് ഞങ്ങളുടെയൊക്കെ താരം അങ്ങ് തന്നെയാണ്







Tags

Post a Comment

0 Comments

Top Post Ad

Below Post Ad