Type Here to Get Search Results !

Bottom Ad

മാന്‍ഹോളിലേക്ക് എടുത്തുചാടിയത് നൗഷാദിന്റെ മണ്ടത്തരം: കെ.പി ശശികല


തൃശൂര്‍: (www.evisionnews.in) കോഴിക്കോട് അപകടത്തില്‍ പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ മാന്‍ഹോളിലേക്ക് ഇറങ്ങി മരണപ്പെട്ട നൗഷാദ് കാണിച്ചത് മണ്ടത്തരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. തൃശിവപേരൂര്‍ ഹിന്ദു ധര്‍മ്മ പരിഷത് സംഘടിപ്പിച്ച അയ്യപ്പവിളക്ക് മഹോത്സവത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിനിടെയാണ് ശശികല നൗഷാദിനെ പരിഹസിച്ച് സംസാരിച്ചത്.

മാന്‍ഹോളിലേക്ക് ഒരു കയറോ തുണിയോ ഇട്ട് കൊടുത്തിരുന്നുവെങ്കില്‍ ആ തൊഴിലാളികള്‍െക്ക് അതില്‍ പിടിച്ചുകയറി വരാമായിരുന്നുവെന്നും അതിനു പകരം അപകടം നോക്കാതെ മാന്‍ ഹോളിലേക്ക് എടുത്ത് ചാടുകയാണ് നൗഷാദ് ചെയ്തത്. ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമാരും മക്കളെ ഉപദേശിക്കണം. ശശികല പറഞ്ഞു.

ഇത് രാഷ്ട്രീയം പറച്ചിലല്ലെന്നും ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലുമുള്ള എന്റെ വികാരമാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു. മാന്‍ഹോളില്‍ അപകടത്തില്‍ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ഓട്ടോഡ്രൈവറായിരുന്ന നൗഷാദ് മാന്‍ഹോളിലേക്ക് ഇറങ്ങിയത്. മാന്‍ഹോളിനുള്ളില്‍ വിഷപുക ശ്വസിച്ചാണ് തൊഴിലാളികള്‍ക്ക് പിന്നാലെ നൗഷാദും മരണപ്പെടുന്നത്. നേരത്തെ നൗഷാദിന്റെ കുടുംബത്തിന് ജോലിയും ധനസഹായവും പ്രഖ്യാപിച്ചതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

Keywords: thrissur-noushad-bravery-death-flout-by-shashikala
Tags

Post a Comment

0 Comments

Top Post Ad

Below Post Ad