Type Here to Get Search Results !

Bottom Ad

യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസ്: പ്രതിക്ക് 13മാസം തടവും 5000 രൂപ പിഴയും

കാഞ്ഞങ്ങാട് (www.evisionnews.in): യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിക്ക് പതിമൂന്നുമാസം തടവും അയ്യായിരം രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് ടി.ബി റോഡ് റുബീന മന്‍സിലിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി. റയീസിനെ (26)യാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. 

കേസിലെ രണ്ടാം പ്രതി ടി.ബി റോഡിലെ ഇബ്രാഹിം കുട്ടിയുടെ മകന്‍ പള്ളിവളപ്പിലെ പി.എം റിയാസ്(24) വിചാരണക്ക് ശേഷം മുങ്ങിയതിനാല്‍ ഇയാളുടെ പേരിലുള്ള കേസ് പിന്നീട് പരിഗണിക്കും. 2010 ജുലൈ ഒമ്പതിന് വൈകിട്ട് മൂന്നരക്ക് ടി.ബി റോഡ് സര്‍ക്കിളിനടുത്ത് ടി.ബി റോഡിലെ സുലൈമാന്റെ മകന്‍ സുബൈറിനെ കുടുംബ പ്രശ്‌നം ആരോപിച്ച് തടഞ്ഞുനിര്‍ത്തി രണ്ട് പ്രതികളും ചേര്‍ന്ന് കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad