Type Here to Get Search Results !

Bottom Ad

നെഹ്‌റു യുവകേന്ദ്ര ദേശീയതല പ്രസംഗ മത്സരം നാളെ

കാസര്‍കോട്:(www.evisionnews.in) രാഷ്ട്ര നിര്‍മ്മാണം, ദേശസ്‌നേഹം എന്നീ വിഷയങ്ങളെ അധികരിച്ച് നെഹ്‌റു യുവ കേന്ദ്ര നടത്തു ദേശീയ തല പ്രസംഗ മത്സരത്തിന്റെ കാസര്‍കോട് ബ്ലോക്ക്തല മത്സരം ഡിസംബര്‍ 10 ന് കളക്‌ട്രേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടക്കും.

ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലായ് നടക്കുന്ന മത്സരത്തില്‍ 2015 ഒക്‌ടോബര്‍ 1 നു 18-29 പ്രായ പരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബ്ലോക്ക് തലത്തില്‍ വിജയിക്കുവര്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ വിജയികളാവുവര്‍ക്ക് 5000, 2000, 1000 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും നല്‍കും. സംസ്ഥാന തലത്തില്‍ 25,000, 10,000, 5000 രൂപയും ദേശീയ തലത്തില്‍ 2 ലക്ഷം, ഒരു ലക്ഷം, അമ്പതിനായിരം രൂപ എന്നീ ക്രമത്തിലുമായിരിക്കും ക്യാഷ് അവാര്‍ഡ് നല്‍കുക. ദേശീയ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

മത്സരാര്‍ത്ഥികള്‍ക്ക് മത്സരദിവസം സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനുവേണ്ടി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ എന്നിവയുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736495689, 04994-255144

Post a Comment

0 Comments

Top Post Ad

Below Post Ad