Type Here to Get Search Results !

Bottom Ad

യു.ജി.സി തീരുമാനത്തിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം


ന്യൂഡല്‍ഹി (www.evisionnews.in): നോണ്‍ നെറ്റ് ഫെലോഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള യു.ജി.സി തീരുമാനത്തിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മാര്‍ച്ച് പാതിവഴിയില്‍ തടഞ്ഞ പോലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.



ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്‌ലാമിയ, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹരിയാന യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് 'ഒക്കുപൈ യു.ജി.സി' എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനും നെയ്‌റോബിയില്‍ നടക്കാനിരിക്കുന്ന ഡബ്ല്യു.ടി.ഒ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട ഉടമ്പടിയ്‌ക്കെതിരെയും കഴിഞ്ഞ 45 ദിവസമായി വിദ്യാര്‍ഥികള്‍ യു.ജി.സി ഓഫീസിനു മുമ്പില്‍ സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതക്കുകയാണ് ചെയ്തതെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകമാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ ന്യായീകരണം.


Keywords; National-news-ugc-parlament-attack-student-march
Tags

Post a Comment

0 Comments

Top Post Ad

Below Post Ad