Type Here to Get Search Results !

Bottom Ad

സുഖയാത്ര: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി പുതപ്പും തലയിണയും ഓണ്‍ലൈനില്‍ ബുക്കുചെയ്യാം


ന്യൂഡല്‍ഹി (www.evisionnews.in): ട്രെയിന്‍യാത്രക്കാര്‍ക്ക് കമ്പിളി പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. ഇതിനുള്ള സൗകര്യം തയാറായിക്കഴിഞ്ഞതായി ഐ.ആര്‍.സി.ടി.സി ചെയര്‍മാന്‍ എ.കെ മനോച അറിയിച്ചു.

ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, മുംബൈ സി.എസ്.ടി, മുംബൈ സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്ക് വ്യപിപ്പിക്കും.

രണ്ടു കിടക്കവിരിയും തലയിണയും(140 രൂപ), കമ്പിളി(110) രൂപ എന്നിവയാണ് യാത്രക്കാര്‍ക്കു വാങ്ങാവുന്നത്. ട്രെയിനില്‍ ഉപയോഗിച്ചശേഷം ഇവ യാത്രക്കാര്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാം. നിലവില്‍ എ.സി. കോച്ചുകളില്‍ മാത്രമേ ബെഡ്‌റോള്‍ കിട്ടൂ. എന്നാല്‍, ഇനിമുതല്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും ഓണ്‍ലൈനായി ഇവ ബുക്കുചെയ്ത് വാങ്ങാം. റെയില്‍വേ സ്റ്റേഷനുകളിലെ ഐ.ആര്‍.സി.ടി.സി.യുടെ വില്‍പ്പനകേന്ദ്രങ്ങളിലും ഇവ വാങ്ങാന്‍ കിട്ടും.

Keywords; national-news-shubhayathra-newdelhi-irctc-online-booked
Tags

Post a Comment

0 Comments

Top Post Ad

Below Post Ad