Type Here to Get Search Results !

Bottom Ad

ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

ചണ്ഡിഗഡ് (www.evisionnews.in): ഹരിയാനയിലെ പല്‍വാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരേ ട്രാക്കില്‍ വന്ന പാസഞ്ചര്‍ ട്രെയിനും എക്‌സ്പ്രസ് ട്രെയിനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മരിച്ചത്. മുംബൈയില്‍ നിന്നും ഹരിദ്വാറിലേയ്ക്ക് പോയ ലോക്മാന്യ തിലക് എക്‌സ്പ്രസിന്റെ പിന്നിലാണ് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുകയറിയത്.

ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായിരിക്കുന്നത്. രാവിലെ 8.30 ഓടെയുണ്ടായ അപകടത്തിനു കാരണം കനത്ത മൂടല്‍ മഞ്ഞും ലോക്കല്‍ ട്രെയിന്‍ ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം.


Keywords: National-news-train-crash
Tags

Post a Comment

0 Comments

Top Post Ad

Below Post Ad