Type Here to Get Search Results !

Bottom Ad

ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷപരിപാടികള്‍ നിരോധിക്കുന്നു

ബംഗളൂരു (www.evisionnews.in): അന്ധവിശ്വാസ നിരോധന ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവില്‍ പറഞ്ഞു. വര്‍ഷങ്ങളായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍ തെറ്റിക്കുന്നതിനും ഇത്തരം പരിപാടികള്‍ കാരണമായിത്തീരുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പരിപാടി നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

രാവിലെ മുതല്‍ സംപ്രേഷണംചെയ്യുന്ന ഇത്തരം പരിപാടികളിലൂടെ അബദ്ധജടിലവും യുക്തിരഹിതവുമായ കാര്യങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതുകാണാന്‍ ടെലിവിഷനു മുന്നില്‍ കുത്തിയിരിക്കുന്നവര്‍ മറ്റു പലകാര്യങ്ങളിലും അശ്രദ്ധരാവുന്നുവെന്നും മഡേ സ്‌നാന അടക്കമുള്ള ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ള താത്പര്യം പിന്നാക്കസമുദായങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Keywords; Karnataka-news-television-programme

Post a Comment

0 Comments

Top Post Ad

Below Post Ad