Type Here to Get Search Results !

Bottom Ad

വിവരക്കേടിന് ഇന്ത്യക്ക് രണ്ടാം സ്ഥാനം


ലണ്ടന്‍ (www.evisionnews.in): വിവരമില്ലാത്തവരുടെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്. മെക്‌സിക്കോയാണ് പട്ടികയിലെ ഒന്നാമന്‍. ലണ്ടനിലെ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്‌സോസ് മോറി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 33 രാജ്യങ്ങളില്‍ നിന്നായി 25,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

അസമത്വം, മതമില്ലാത്തവര്‍, വനിതകളുടെ തൊഴില്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നവയില്‍ ഇന്ത്യാക്കാരും മെക്‌സിക്കോക്കാരും ഒട്ടും കൃത്യതയില്ലാത്തവരാണ്. ദക്ഷിണ കൊറിയയിലെ ജനങ്ങളാണ് ഏറ്റവും കൃത്യതയുള്ളവര്‍. അയര്‍ലണ്ടാണ് കൊറിയയ്ക്ക് പിന്നില്‍. പൊണ്ണത്തടി, കുടിയേറ്റം, മാതാപിതാക്കളുമൊത്തുള്ള ജീവിതം, ഗ്രാമീണ ജീവിതം തുടങ്ങിയവയും വിലയിരുത്തലിന്റെ മാനദണ്ഡങ്ങളായി. ഇന്ത്യയുടെ ആകെ സ്വത്തിന്റെ 70 ശതമാനവും കൈയാളുന്നത് ഒരു ശതമാനമാണെന്ന വിവരക്കേടും സര്‍വേയില്‍ തെളിഞ്ഞു.

തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 29 ശതമാനമാണെന്ന് ഇസ്രായേല്‍ പറയുന്‌പോള്‍, ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ചിലി എന്നീ രാജ്യങ്ങള്‍ കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതായി വിശ്വസിക്കുന്നു. രാഷ്ട്രീയക്കാരായ വനിതകളുടെ കാര്യത്തിലും ഇന്ത്യ അജ്ഞരാണ്. ഇന്ത്യയെ കൂടാതെ, കൊളംബിയ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്ന് ചിന്തിക്കുന്നവരാണെന്നും സര്‍വേ പറയുന്നു.

ഗ്രാമീണ മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ല. 41 ശതമാനം പേര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് പ്രാപ്തമാവുന്നുള്ളൂ എന്നാണ് സര്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


Keywords: london-news-india-corea

Post a Comment

0 Comments

Top Post Ad

Below Post Ad