Type Here to Get Search Results !

Bottom Ad

ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല: സണ്ണി ലിയോണ്‍


മുംബൈ (www.evisionndews.in): ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ എനിക്കിവിടെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍. അസഹിഷ്ണുത എന്നത് ഇപ്പോള്‍ രസകരമായ ഒരു വാക്കായാണ് പലരും ഉപയോഗിക്കുന്നത്. ഞാന്‍ ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇന്ത്യ വളരെ നല്ല ഒരു രാജ്യം തന്നെയാണ്. ഇവിടെ സുരക്ഷിതത്വം ഇല്ലായിരുന്നെങ്കില്‍ എന്നേ ഈ രാജ്യം താന്‍ ഉപേക്ഷിക്കുമായിരുന്നെന്നും സണ്ണി ലിയോണ്‍ പറയുന്നു.

അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ ഖാന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ചിലരുടെ ചില കമന്റുകള്‍ വളച്ചൊടിക്കപ്പെടുകയും തെറ്റായ രീതിയില്‍ അത് ഉപയോഗിച്ച് വാര്‍ത്തയുടെ റേറ്റിംഗ് കൂട്ടാനാണ് പലരും ശ്രമിക്കുക എന്നായിരുന്നു സണ്ണി ലിയോണിന്റെ മറുപടി. തന്നെ സംബന്ധിച്ച് ഇത്തരം വളച്ചൊടിക്കലുകള്‍ പലപ്പോഴും സംഭവിക്കാറുള്ളതാണ്. അതുകൊണ്ട് അസഹിഷ്ണുതാ ചര്‍ച്ചയില്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു.

Keywords;National-news-intolerance-sunny-lion

Tags

Post a Comment

0 Comments

Top Post Ad

Below Post Ad