Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ആരാധനാലയത്തിന് നേരെ അക്രമം



ബദിയടുക്ക (www.evisionnews.in): ആരാധനാലയത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജനല്‍ഗ്ലാസ് തകര്‍ന്ന നിലയില്‍ കണ്ടത്. ബിയര്‍ കുപ്പി എറിഞ്ഞതായാണ് സംശയിക്കുന്നത്. ബദിയടുക്ക പോലീസ് അന്വേഷിക്കുന്നു.

മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനുടെ ഭാഗമാണ് ബദിയടുക്കയിലെ ആരാധനാലയത്തിന് നേരെയുണ്ടായ അക്രമമെന്ന് യൂത്ത് ലീഗ് ബദിയടുക്ക ടൗണ്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സമൂഹത്തില്‍ പകപോക്കലും തെറ്റിദ്ധാരണയും ഉടലെടുക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അന്‍വര്‍ ഓസോണ്‍, ശഫീഖ് കാര്‍വാര്‍, ഇബ്രാഹിം ബദിയടുക്ക, ഫിറോസ് ബദിയടുക്ക, ഉമര്‍, റിയാസ്, ശരീഫ്, റസാഖ്, ജാഫര്‍, സലീം ബദിയടുക്ക, മുബശ്ശിര്‍, ദാവൂദ്, മുസ്താഖ്, അലി പെരഡാല, ഇബ്രാഹിം കെടെഞ്ചി, ഫയാസ് സിദ്ദീഖ് സംബന്ധിച്ചു.


Keywords: Kasaragod-badiyadukka-news-mosque

Post a Comment

0 Comments

Top Post Ad

Below Post Ad