Type Here to Get Search Results !

Bottom Ad

ഉപ്പളയിലും മഞ്ചേശ്വരത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: മൂന്ന് പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം (www.evisionnews.in): ഉപ്പളയിലും മഞ്ചേശ്വരത്തും കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കാസര്‍കോട് നിന്ന് മംഗലാപുത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ നീലേള്വരം സ്വദേശി അബികുമാറിന്(42) പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടരമണിയോടെ മഞ്ചേശ്വരത്ത് വെച്ചാണ് കല്ലേറുണ്ടായത്. 

ഗോവയില്‍ നിന്ന് ആലപ്പുഴയിലേക്ക് മത്സ്യംകയറ്റി പോവുകയായിരുന്ന ലോറിക്ക് നേരെ നയാബസാറില്‍ വെച്ചുണ്ടായ കല്ലേറില്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ പുന്നപ്രയിലെ ബാബു(50), സഹായി ഷിബു(36) എന്നിവര്‍ക്ക് പരിക്കേറ്റു. ഉപ്പളയില്‍ പെട്രോള്‍ ബങ്കിന് സമീപത്ത് രാത്രി പത്ത് മണിക്കും കെ.എസ്.ആര്‍.ടി.സിയുടെ മലബാര്‍ ബസിന് നേരെ കല്ലേറുണ്ടായി. ഉപ്പള കൈക്കമ്പയില്‍ ഉടമയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വൈശാഖ് ടൂറിസ്റ്റ് ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തിട്ടുണ്ട്.

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്.


Keywords: Kasaragod-news-throwing-stone-bus-lorry

Post a Comment

0 Comments

Top Post Ad

Below Post Ad