Type Here to Get Search Results !

Bottom Ad

90കാരനായ വൃദ്ധന്റെ ദുരൂഹമരണം: സ്വത്തിന് വേണ്ടി ഇളയമകന്‍ വകവരുത്തിയതാണെന്ന് മറ്റു മക്കള്‍


കാഞ്ഞങ്ങാട് (www.evisonnews.in): കാലിക്കടവിലെ 90 കാരനായ വൃദ്ധപിതാവിനെ സ്വത്തിന് വേണ്ടി ഇളയമകന്‍ സണ്ണി വകവരുത്തിയതാണെന്ന് മറ്റു മക്കള്‍. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സണ്ണിയുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മറ്റു മക്കളായ ജോസ്, ജോര്‍ജ്, വിന്‍സെന്റ് എന്നിവര്‍ കോടതിയെ സമീപിക്കും. കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം വേണമെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ കാര്യമായ നടപടിഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഒരാഴ്ച മുമ്പാണ് ഭീമനടി കാലിക്കടവിലെ മാത്യുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലേന്ന് ആലക്കോട്ടെ അമ്മാവന്റെ മകന്റെ മുമ്പില്‍വെച്ച് മാത്യുവിനെ ക്രൂരമായി സണ്ണി മര്‍ദ്ദിച്ചിരുന്നുവെന്നും മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 
കാലിക്കടവിലെ വീട് സ്ഥിതിചെയ്യുന്ന അഞ്ച് സെന്റ് സ്ഥലം മാത്യുവിന്റെ പേരിലായിരുന്നു. ഇത് മാത്യു മറ്റു മക്കള്‍ക്ക് നല്‍കുമെന്ന് സണ്ണി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പും മാത്യുവിനെ സണ്ണി മര്‍ദ്ദിച്ചിരുന്നു. 
പിതാവിനെ ക്ലോറോഫോം മണപ്പിച്ച് ബോധരഹിതനാക്കിയ ശേഷം സണ്ണി കെട്ടിത്തൂക്കിയതാണെന്നാണ് മക്കളായ ജോസും ജോര്‍ജും വിന്‍സെന്റും പറയുന്നത്. പിതാവിനെ വകവരുത്തുന്നതിന്റെ മുന്നോടിയായി ഭാര്യ വിന്‍സിയേയും മക്കളേയും സണ്ണി നേരത്തെ വീട്ടില്‍ നിന്നും മാറ്റിയിരുന്നതായും പരാതിയില്‍ പറയുന്നു. 
മാത്യു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ മക്കളും നാട്ടുകാരും പറയുന്നത്. മാത്യുവി ന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാകുറ്റത്തിന് സണ്ണിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സണ്ണി ഇപ്പോള്‍ റിമാണ്ടിലാണ്.


Keywords: kasaragod-news-remand-father-killed-by-youngest-son

Post a Comment

0 Comments

Top Post Ad

Below Post Ad