Type Here to Get Search Results !

Bottom Ad

സോളാര്‍ കേസ്: ആരോപണങ്ങളെ അതിജീവിക്കും, സത്യമെന്ന് തെളിഞ്ഞാല്‍ രാജി :ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം (www.evisionnews.in): സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അപമാനിച്ചു വിടാന്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ അതിജീവിക്കുമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാത്തിനെയും അതിജീവിച്ചിട്ടേ പുറത്തുപോകൂ. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

പൊതുപ്രവര്‍ത്തനം നടത്താനും അര്‍ഹതയില്ലെന്നും നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി സഭയില്‍ അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ഗസ്റ്റഹൗസില്‍ ബിജുവായി സംസാരിച്ചത് രഹസ്യ സ്വഭാവമുളള കാര്യം മാന്യതയുളളതിനാല്‍ പുറത്തു പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബിജു രാധാകൃഷ്ണന് സര്‍ക്കാരിനോട് ശത്രുതയാണെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ പിടികൂടിയതിലുള്ള ശത്രുതയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുളളതെന്നും ചെന്നിത്തല പറഞ്ഞു. സോളാറില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചിട്ടുളളത്. നിയമസഭയില്‍ അസാധാരണമായ സംഭവമാണ് നടക്കുന്നതെന്ന് ഇ.പി ജയരാജന്‍ സഭയില്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കെതിരെയും ഇങ്ങനെയൊരു ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസായി ഉന്നതരുടെ പേരുകള്‍ നല്‍കുന്നതായി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇത് നിയമം മൂലം നിരോധിച്ച് കൂടെ എന്നും സ്പീക്കര്‍ ചോദിച്ചു. ബ്രേക്കിംഗ് ന്യൂസ് കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചര കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സരിത എസ്. നായരുമായി മുഖ്യമന്ത്രി ശാരീരികബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ബഹളം.

അതേസമയം മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും അഭിഭാഷകനുമായി ആലോചിച്ച് തെളിവ് ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.


Keywords: Kerala-news-case-soalar-oommenchandi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad